അല്ലു അർജുൻ ജയിൽമോചിതനായില്ല; പ്രതിഷേധവുമായി ആരാധകര്‍

Allu Arjun not released from jail; fans protest

ഹൈദരാബാദ്: തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുൻ ജയിൽ മോചിതനായില്ല. നടന് ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ജാമ്യ ഉത്തരവിന്‍റെ ഒപ്പിട്ട പകർപ്പ് ജയിലിൽ എത്താത്തതാണ് തിരിച്ചടിയായത് ചഞ്ചൽഗുഡ ജയിലിലെ ക്ലാസ് -1 ബാരക്കിലാണ് താരം രാത്രി കഴിഞ്ഞത്. പുഷ്പ 2 സിനിമ റിലീസിങ് ദിവസം തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലു അർജുൻ അറസ്റ്റിലായത്. ജയിലിന് പുറത്ത് ആരാധകരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുര‍ക്ഷയാണ് ഒരുക്കിയത്.

വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് തെലങ്കാന പോലീസ് സംഘം നടനെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അറസ്റ്റിന് പിന്നാലെ പൊലീസ് സ്‌റ്റേഷന് ചുറ്റം ആരാധകര്‍ തടിച്ചുകൂടിയിരുന്നു. നടന്‍ ചിരഞ്ജീവിയടക്കമുള്ള താരങ്ങള്‍ ഷൂട്ടിങ് നിർത്തിവച്ച് നടന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *