ബോധവൽക്കരണ ക്ലാസും അവാർഡ് ദാനവും നടത്തി

An awareness class and award ceremony was held

ഒതായി മദ്രസത്തുൽ മുഖ്ലിസീൻ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും ഇക്കഴിഞ്ഞ സംസ്ഥാന മദ്രസ സർഗ്ഗമേളയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും അവാർഡ് ദാനവും നടത്തി. പരിപാടിയിൽ മദ്രസ സദർ മുദരിസ് ഇസ്ഹാഖ് മൗലവി മഹല്ല് വൈസ് പ്രസിഡന്റ് റഷീദ് മാസ്റ്റർ, അധ്യക്ഷൻ വഹിച്ചു. ഡോ:ഹാഫിള് അബ്ദുള്ള തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. മുഫത്തിഷ് മുഹമ്മദലി മൗലവി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. മഹല്ല് സെക്രട്ടറി സാലിഹ് സ്വാലാഹി പ്രഭാഷണം നടത്തി ട്രഷറർ N അലി മാസ്റ്റർ, ജോയിൻ സെക്രട്ടറി ശിഹാബുദ്ദീൻ മാസ്റ്റർ ഭാരവാഹികളായ ടി പി സാദിഖലി, പി കെ അഹമ്മദ് കുട്ടി മാസ്റ്റർ, സി ടി ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *