ചെറുവാടി പുഞ്ചപ്പാടം തരിശ് രഹിതമാക്കി നെൽ കൃഷി വ്യാപിപ്പിക്കുന്നതിനായി വിപുലമായ പദ്ധതി വരുന്നു
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ നെൽ കൃഷി അന്യം നിന്നു പോകാത്ത അത്യപൂർവ്വ പാട ശേഖരങ്ങളിൽ ഒന്നാണ് കൊടിയത്തൂർ ആന്യം പാടത്തെ പോലെ ചെറുവാടി പുഞ്ചപാടവും. കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി പുഞ്ചവയൽ പാടശേഖരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു കൊണ്ടി പുഞ്ചപ്പാടം പൂർണമായും നെൽകൃഷി വ്യാപിക്കുന്നതിനായി പദ്ധതി ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്ത്, കൃഷിഭവൻ, ചെറു കിട ജല സേചന വകുപ്പ്, പാടശേഖര സമിതി എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ ചെറുവാടി പുഞ്ചപാടം സന്ദർശനം നടത്തി. ചെറുവാടി പുഞ്ചവയൽ പടശേഖരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ നിലവിൽ തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ കൂടി നെൽകൃഷി വ്യാപിപ്പിക്കുവാൻ സാധിക്കുകയുള്ളൂ എന്നാണ് വിദക്ത സമിതി അഭിപ്രായപ്പെട്ടത് . പുഴയിലെ ജല നിരപ്പിനേക്കാൾ താഴെയാണ് പുഞ്ചപ്പാടം സ്ഥിതി ചെയ്യുന്നത് എന്നത് കൊണ്ട് ഇരുവഴിഞ്ഞി പുഴയിൽ നിന്ന് തോടിലൂടെ പുഞ്ചപാടത്തേക്കുള്ള ജല ഒഴുക്ക് നിയന്ത്രിക്കുന്നതിനും, ഒറ്റ മഴ കൊണ്ട് പുഞ്ചപാടവും, നെൽ കൃഷിയും പൂർണമായും വെള്ള കെട്ടിൽ ആകുന്നത് തടയുവാനുള്ള പദ്ധതികളും നടപ്പിലാക്കേണ്ടതുണ്ട്. പാടശേഖരത്തിലൂടെ കടന്നുപോകുന്ന കല്ലൻതോട് വൃത്തിയാക്കുക, റാമ്പുകൾ സ്ഥാപിക്കുക, പടശേഖരത്തിലേക്ക് പൊതു പമ്പ് സെറ്റ് സ്ഥാപിക്കുക, ഇരുവഴിഞ്ഞി പുഴയോട് ചേർന്ന് നിലവിൽ കൂട്ടകടവിൽ സ്ഥാപിച്ച ഷട്ടർ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റുക,ചെറുവാടി നടക്കൽ ഭാഗത്ത് ഒരു ഓട്ടോമാറ്റിക് ഷട്ടറും പമ്പിങ് സ്റ്റേഷനും സ്ഥാപിച്ച് പുഞ്ചപ്പാടത്ത് ജല വിധാനം സ്ഥിരമായി ക്രമപ്പെടുത്തി കൊണ്ടിരിക്കുക എന്നിവയാണ് പൊതു നിർദേശങ്ങൾ ഉയർന്നത് കല്ലാം തോട് ആഴം വർധിപ്പിക്കുന്നതോടൊപ്പം തോട് സൈഡ് കെട്ടി മണ്ണ് വീണ്ടും തോടിലേക്ക് വന്നെത്തുന്നത് തടഞ്ഞില്ലെങ്കിൽ വെറും 4 വർഷം മുമ്പേ ലക്ഷകണക്കിന് രൂപ ചില വഴിച്ച് നടപ്പിലാക്കിയ പദ്ധതി പോലെ മണ്ണ് മാറ്റൽ സ്ഥിരം പരിപാടിയായി തുടരേണ്ടിവരും പാടശേഖരം നിലവിൽ നേരിടുന്ന പ്രതിസന്ധികൾ കുറക്കാനും നെൽകൃഷി വ്യാപിപ്പിക്കാനും ഈ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ സാധിക്കും. ഇവ ഉൾപ്പെടുത്തി ഒരു പ്രൊജക്റ്റ് തയ്യാറാക്കി സമർപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2001ൽ മാവൂർ – വാഴക്കാട് ഗ്രാമ പഞ്ചായത്തുക്കളെ ബന്ധിപ്പിച്ച് ചാലിയാർ പുഴക്ക് കുറുകെ ഊർക്കടവിലുള്ള കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തന സജ്ജമായതോടെയാണ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ ചെറുവാടി പുഞ്ചപ്പാടം ഇരുവഴിഞ്ഞിപുഴയിലെ ജലം ചട്ടി തോടിലൂടെ നെൽ വയലുകളിൽ എത്തി കെട്ടി കിടക്കുന്നത് കാരണം ഈ പാട ശേഖരങ്ങളിൽ നെൽ കൃഷി അപ്രാപ്യമായത്. paddy cultivation
നീണ്ട 11 വർഷങ്ങൾക്ക് ശേഷം കൃഷി വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും,പാട ശേഖര സമിതിയും കൂട്ടായ പരിശ്രമം നടത്തിയതിനാൽ 2010 മുതൽ ചെറുവാടി പുഞ്ചപാടത്ത് നെൽ കൃഷി വ്യാപിച്ചു തുടങ്ങി എങ്കിലും ഇനിയും കണ്ണഞ്ചാലി ഉൾപ്പെടെ ധാരാളം സ്ഥലങ്ങളിൽ വെള്ളകെട്ട് കാരണം വിത്ത് ഇറക്കാൻ സാധിച്ചിട്ടില്ല. പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, ചെയർപേഴ്സൺ ആയിഷ ചെലപ്പുറത്തു, വാർഡ് മെമ്പർ മജീദ് റിഹ്ല ടി കെ അബൂബക്കർ മാസ്റ്റർ, തൊഴിലുറപ്പ് എ ഇ തുടങ്ങിയവർ സന്ദർശനം നടത്തി. കൃഷി ഓഫീസർ രാജശ്രീ P കൃഷി അസിസ്റ്റന്റ് നശീദ എം എസ്. പാട ശേഖര സമിതി ഭാരവാഹികളായ റസാഖ് ചാലക്കൽ,അബ്ദുൽ ഹമീദ് ചാലിപ്പിലാവിൽ, കർഷകസംഘം കൊടിയത്തൂർ മേഖലാ സെക്രട്ടറി കെ സി മമ്മദ് കുട്ടി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്
ഒവർസിയർ അജയൻ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ എ രാജേഷ്
തുടങ്ങിയവർ സന്നിഹിതരായി.