വിലകയറ്റത്തിനെതിരെ പ്രതിഷേധ തെരുവ് സംഘടിപ്പിച്ച് ആനക്കയം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി
ആനക്കയം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വില കയറ്റത്തിനെതിരെ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. (Anakayam Panchayat Muslim League Committee organized a street protest against price hike).
അഡ്വ: യു.എ ലത്തീഫ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.സിദ്ദീഖ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് ട്രഷറര്‍ കെ.വി മുഹമ്മദാലി, പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി വി.വി നാസര്‍, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി ശരീഫ്, ട്രഷറര്‍ എം.പി ഹംസ, പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ കൈനിക്കര അലവികുട്ടി, എം.പി ഹമീദ്ഹാജി, സി.എം.അസീസ് പാണായി, എം.സൈദലവി ആനക്കയം, എം.സഹീര്‍ ഇരുമ്പൂഴി, പി. അബ്ദുള്‍ സമദ് കിഴക്കും പറമ്പ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രന്‍ , കെ.എം മുഹമ്മദാലി മാസ്റ്റര്‍ യൂത്ത് ലീഗ് ഭാരവാഹികളായ വി.സൈഫുളള,
സഹല്‍ വടക്കുമുറി, നവാശിദ് ഇരുമ്പൂഴി, കെ.വി.എം മന്‍സൂര്‍, സി.കെ ശരീഫ്, റസാഖ് പന്തല്ലൂര്‍ പ്രസംഗിച്ചു.