രണ്ടാം വാർഡിൽ മറ്റൊരു വികസന വാഗ്ദാനം കൂടി നടപ്പിലാക്കി
കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ MGNREGS പദ്ധതിയിൽ ഉൾപ്പെടുത്തി മൂത്തേടത്ത് – തച്ചമ്പലം റോഡിന്റെ കോൺക്രീറ്റ് വർക്ക് പൂർത്തിയായി.
വർഷങ്ങളായി ഒട്ടനവധി കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡിൽ കാൽനടയാത്ര പോലും ദുസ്സഹമായിരുന്നു.
റോഡിൽ കോൺക്രീറ്റ് വർക്ക് പൂർത്തിയാക്കിയതോടെ ഒരു പ്രദേശത്തുകാരുടെ നീണ്ട കാത്തിരിപ്പിന് ശാശ്വത പരിഹാരമായി.
മൂന്ന് മീറ്റർ വീതിയിലും 200 മീറ്റർ നീളത്തിലുമാണ് റോഡ് നിർമിച്ചത്.
ചോലേരിക്കുന്ന്, നാറോങ്ങ്, ഇയ്യക്കാട്, പഴംപറമ്പ് പ്രദേശങ്ങളിലേക്കുള്ള ഏറ്റവും നല്ല എളുപ്പവഴിയാകും മൂത്തേടത്ത് – തച്ചമ്പലം റോഡ്.