അരീക്കോട് സബ് ജില്ലാ വോളിബോൾ; ആവേശപ്പോരിൽ GVHSS കിഴുപറമ്പക്ക് കിരീടം.

വെറ്റിലപ്പാറ: അരീക്കോട് സബ്ജില്ലാ വോളിബോൾ മത്സരത്തിൽ വിജയകിരീടം ഉയർത്തി GVHSS കിഴുപറമ്പ.(Areakod Sub District Volleyball; GVHSS Kishuparampak crown in excitement.)|Areakod Sub District Volleyball. GHS വെറ്റിലപ്പാറ ഗ്രൗണ്ടിൽ സീനിയർ അസിസ്റ്റന്റ് റോജൻ PJ ഉല്‍ഘാടനം ചെയ്തു . ജൂനിയർ വിഭാഗത്തിൽ GHS വെറ്റിലപ്പറയും സീനിയർ വിഭാഗത്തിൽ GVHSS കീഴുപറമ്പും ചാമ്പ്യന്മാരായി. ഇരു വിഭാഗത്തിലും SOHSS അരീക്കോട് റണ്ണേഴ്‌സ് അപ്പ് ആയി. സീനിയർ വിഭാഗത്തിലെ വിജയികൾക്ക് GHS വെറ്റിലപ്പാറ ഹെഡ് മിസ്ട്രെസ്സ് ലൗലി ജോൺ ട്രോഫികൾ വിതരണം ചെയ്തു. ജൂനിയർ വിഭാഗത്തിലെ വിജയികൾക്ക് സീനിയർ അസിസ്റ്റന്റ് റോജൻ PJ ട്രോഫികൾ വിതരണം ചെയ്തു. ഉസ്മാൻ പാറക്കൽ, ബിജീഷ് അദ്ധ്യപകരായ കുഞ്ഞു മുഹമ്മദ്, ജിനേഷ്, ജോഷി , അലി അക്ബർ , മുനീർ YP , മുനീർ, നസ്‌നീൻ, ബെന്നി , ഷജീർ, ഷാനിൽ അഭിലാഷ്, നസീർ, പ്രേവീൺ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *