മുൻ വൈരാഗ്യത്തെ തുടർന്ന് തർക്കം; യുവാവിന് കുത്തേറ്റു, ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറം അരീക്കോട് യുവാവിന് കുത്തേറ്റ് പരിക്ക്. കൊടവങ്ങാട് സ്വദേശി ജുനൈസിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ജുനൈസിനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കുത്തേറ്റത് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. യുവാവിന് കുത്തേറ്റതോടെ സംഘര്‍ഷം നടത്തിയവര്‍ പലവഴിക്ക് ചിതറിയോടി. മുന്‍വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണം എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ ഇരു വിഭാഗങ്ങളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
