അരിക്കൊമ്പനെ മയക്കുവെടി വെച്ചു
ഇടുക്കിയിൽ ഭീതി പരത്തിയ അരിക്കൊമ്പനെ മയക്കുവെടിവെച്ചു. സിമെന്റ് പാലത്തിന് സമീപം വെച്ച് ഡോ: അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവെച്ചത്. എന്നാൽ ആനയ്ക്ക് മയക്കുവെടി കൊണ്ടോ എന്ന കാര്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. മയക്കുവെടി വെച്ചതിനു പിന്നാലെ ആന വേസ്റ്റ്കുഴി ഭാഗത്തേക്ക് ഓടി മറിഞ്ഞു.
മണിക്കൂറുകളായി ആന ദൗത്യ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സിങ്കുകണ്ടത്തിന് സമീപം സൂര്യനെല്ലിഭാഗത്തേക്ക് കയറിപ്പോയ ആനയെ പടക്കം പൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്. അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു.