നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് തന്നെ; പ്രഖ്യാപിച്ച് എഐസിസി

electricity crises kseb may increase charge

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കെപിസിസി നേതൃത്വത്തിന്റെ തീരുമാനം കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ അം​ഗീകരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. നേരത്തെ കളമശ്ശേരിയിൽ ചേർന്ന നേതൃയോ​ഗത്തിലാണ് ഷൗക്കത്തിന്റെ പേരിൽ നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയത്. എം.എം ഹസനും കെ.സി ജോസഫിനും ഷൗക്കത്തിനോടുള്ള അതൃപ്തിയും ചർച്ചചെയ്ത് പരിഹരിച്ചു. വി.ഡി സതീശനാണ് ചർച്ചക്ക് നേതൃത്വം നൽകിയത്. നേതൃത്വത്തിന്റെ തീരുമാനം അം​​ഗീകരിക്കുമെന്ന് വി.എസ് ജോയിയും അറിയിച്ചു.

പി.വി അൻവറിന്റെ സമ്മർദം തള്ളിയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ കെപിസിസി തീരുമാനിച്ചത്. മുന്നണി പ്രവേശനത്തിനായി ഇന്നലെ രാത്രി മുതൽ തന്നെ അൻവർ സമ്മർദം ചെലുത്തിയിരുന്നു. ഇതിന് കോൺഗ്രസ് നേതൃത്വം വഴങ്ങാതായതോടെ രാവിലെ പരസ്യപ്രതികരണവുമായി അൻവർ രം​ഗതെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം വേണമെന്ന ആവശ്യമാണ് അൻവർ ഉയർത്തിയത്. എന്നാൽ മുന്നണി പ്രവേശനം ഉചിതമായ സമയത്ത് നടക്കുമെന്നായിരുന്നു കോൺ​ഗ്രസ് നേതൃത്വം അൻവറിനെ അറിയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *