80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ ഒമാനിൽ പിടിയിൽ
80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ ഒമാനിൽ പിടിയിൽ. സൗത്ത് അൽ ഷർഖിയ ഗവർണറേറ്റ് പോലീസിന്റെ കീഴിലുള്ള നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് കോസ്റ്റ് ഗാർഡ് പൊലീസിന്റെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു. ഇയാൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയെന്നും വ്യക്തമാക്കി. arrested