‘കള്ളമൊഴി നല്‍കാന്‍ ആവശ്യപ്പെട്ടു’; മലപ്പുറം എസ്.പി ക്യമ്പ് മരംമുറിക്കേസ് അട്ടിമറിക്കാന്‍ പൊലീസ്
മലപ്പുറം: മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിക്കേസ് അട്ടിമറിക്കാന്‍ പൊലീസ്. കള്ളമൊഴി നല്‍കാന്‍ ആവശ്യപ്പെട്ടതായി അയല്‍വാസി സ്വകാര്യ ചാനലിനോട് പറഞ്ഞു. മരംമുറിച്ചത് മുന്‍ എസ്പി. കരീമിന്റെ കാലത്താണെന്ന് പറയാന്‍ പൊലീസ് നിർദേശിച്ചെന്നാണ് അയല്‍വാസി പി.പി ഫരീദയുടെ വെളിപ്പെടുത്തല്‍. വീടിന് ഭീഷണിയായ മരങ്ങൾ മുറിച്ച് തരണമെന്ന് അപേക്ഷ എഴുതി വാങ്ങിയെന്നും മരം മുറിച്ചതിന് ശേഷമായിരുന്നു പരാതി എഴുതി വാങ്ങിയതെന്നും അയൽവാസി പറയുന്നു. നിരവധി മരങ്ങൾ മുറിച്ചിട്ടുണ്ടെന്നും മരങ്ങൾ മുറിച്ച് മാറ്റിയ ശേഷം വീടിന് ചുറ്റും ഷീറ്റ് കൊണ്ട് മറച്ചുവെന്നും ഇവര്ർ പറയുന്നു.
മലപ്പുറത്തെ എസ്. പിയുടെ വസതിയിലെ മരം മുറിയിൽ എസ്.പി സുജിത് ദാസിനും എഡിജിപി എം. ആർ അജിത് കുമാറിനും പങ്കുണ്ടെന്ന് പി.വി അന്‍വര്‍ എംഎല്‍എയാണ് വെളിപ്പെടുത്തിയത്. മരം കൊണ്ട് ഇരുവരും ഫര്‍ണിച്ചര്‍ പണിതുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് അന്വേഷണമടക്കം അൻവർ ആവശ്യപ്പെട്ടിരുന്നു.