മഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം തീവ്രവാദ പ്രവര്‍ത്തനമാണെന്ന കണ്ടെത്തല്‍ ; വോട്ട് നേടാനുള്ള തന്ത്രമെന്ന് സംശയമുണ്ടെന്ന് ഡി കെ ശിവകുമാര്‍

മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം തീവ്രവാദ പ്രവര്‍ത്തനമാണെന്ന കണ്ടെത്തല്‍ തെറ്റായിരിക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍.

മംഗളൂരുവിലെ കുക്കര്‍ബോംബ് സ്‌ഫോടനം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്‍ഐഎ അന്വേഷണം ഏറ്റെടുത്തിട്ടുമുണ്ട്.
കുക്കര്‍ ബോംബുമായി ഓട്ടോറിക്ഷയില്‍ കയറിയ യാത്രക്കാരനെ, സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്താതെ തീവ്രവാദിയെന്ന് വിളിച്ചതില്‍ ചോദ്യം ഉന്നയിച്ചാണ് ഡി കെ ശിവകുമാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ‘ആരാണ് ഈ തീവ്രവാദികള്‍? എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? അന്വേഷണമില്ലാതെ അവര്‍ (അന്വേഷണ ഏജന്‍സി) എങ്ങനെയാണ് ഒരാളെ തീവ്രവാദി എന്ന് വിളിക്കുക? അവര്‍ വിശദമായി പറഞ്ഞിരുന്നെങ്കില്‍ നമുക്ക് അറിയാമായിരുന്നു. മുംബൈ, ദില്ലി, പുല്‍വാമ എന്നിവിടങ്ങളില്‍ നടന്നത് പോലെയുള്ള തീവ്രവാദ പ്രവര്‍ത്തനമാണോ ഇത്. ഡികെ ശിവകുമാര്‍ ചോദിച്ചു. ബോംബ് സ്‌ഫോടനത്തെ വേറെ രീതിയില്‍ നിര്‍വ്വചിച്ചതാകാം. ആര്‍ക്കെങ്കിലും അതില്‍ തെറ്റു പറ്റിയതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *