ചീക്കോട് സർവീസ് സഹകരണ ബാങ്കിന് നമ്പാർഡിന്റെ അവാർഡ്
മലപ്പുറം – നമ്പാർഡ് മലപ്പുറം പാക്സ് ഡെവലപ്പ്മെന്റ് സെൽ, കേരള ബാങ്ക് മലപ്പുറം സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിൽ അഗ്രികൾച്ചർ കെ സി സി ലെൻഡിംഗ്, എസ് എച്ച് ജി, ജെ എൽ ജി ലെൻഡിംഗ് എന്നീ വിഭാഗത്തിൽ 2022 – 2023 സാമ്പത്തിക വർഷത്തിൽ മികച്ച ബാങ്കുകൾക്കുള്ള അവാർഡ് ദാനം സംഘടിപ്പിച്ചു. ഇതിൽ എസ്. എച്ച്. ജി, ജെ എൽ ജി ലെൻഡിംഗ് വിഭാഗത്തിൽ ജില്ലയിലെ ഒന്നാംസ്ഥാനം ചീക്കോട് സർവീസ് സഹകരണം ബാങ്ക് ഓമാനൂരിന് ലഭിച്ചു. മലപ്പുറം കേരള ബാങ്ക് സ്പെഷ്യൽ ഓഫീസർ ബാലഗോപാലനൽ നിന്നും ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ടി രവികുമാർ, ചീഫ് അക്കൗണ്ടന്റ് മുബഷിർ ഓമാനൂർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം കേരള ബാങ്ക് ഭരണസമിതി അംഗം രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. നാമ്പാർഡ് ഡി ഡി എം മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങിൽ കേരള ബാങ്ക് റീജിണൽ മാനേജർ സുരേഷ് ബാബു, ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീധരൻ, അഗ്രിക്കച്ചറൽ ഓഫീസർ രാജ്‌കുമാർ തുടങ്ങിയവർ സംബന്ധിച്ചു