‘ബാറ്ററി ലൈഫ് വർധിക്കും’; ഐഫോൺ 16 സീരിസിലെ പുതിയ ബാറ്ററി അപ്‌ഡേറ്റ് ഇങ്ങനെ…

iPhone 16 series

ന്യൂയോര്‍ക്ക്: ഐഫോൺ 16 സീരീസ് ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും സെപ്റ്റംബറിൽ അവതരിപ്പിക്കപ്പെടും. അതിന് ഇനിയും ഒരു മാസം ശേഷിക്കെ ഫോണിന്റെ ഫീച്ചറുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ നിരവധി റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു.iPhone 16 series

ഇപ്പോഴിതാ ഫോണുമായി ബന്ധപ്പെട്ട് ചില ‘രഹസ്യങ്ങള്‍’ കൂടി പുറത്തായിരിക്കുകയാണ്. അതിലൊന്നാണ് ഫോണിന്റെ ബാറ്ററി സംബന്ധിച്ച്. ഐഫോൺ 16 സീരീസിൻ്റെ ബാറ്ററി വിശദാംശങ്ങൾ ഇതിനകം ചോർന്നെങ്കിലും വ്യക്തതയുണ്ടായിരുന്നില്ല.

ഐഫോൺ 16 പ്രോയിൽ 3,577 എം.എ.എച്ച് ബാറ്ററിയും ഐഫോൺ 16 പ്രോ മാക്‌സിന് 4,676 എം.എ.എച്ച് ബാറ്ററിയും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇവ ഇപ്പോഴും ആൻഡ്രോയിഡ് ഫോണുകൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കുറവാണെങ്കിലും, 2024ലെ മോഡലുകളില്‍ ഐ.ഒ.എസ് ഉപകരണങ്ങളിലെ എക്കാലത്തെയും വലിയ ബാറ്ററിയായിരുന്നു. എന്നിരുന്നാലും ആപ്പിൾ ഉപകരണങ്ങളുടെ ബാറ്ററി ഒപ്റ്റിമൈസേഷൻ ആൻഡ്രോയിഡ് ഫോണുകളേക്കാൾ മികച്ചതാണെന്നാണ് വിലയിരുത്തല്‍.

ഐഫോണ്‍ 15 പ്രോയ്ത്ക്ക് 3,274 എം.എ.എച്ച് ബാറ്ററിയും പ്രോ മാക്‌സ് മോഡലിന് 4,422എം.എ.എച്ചുമാണ് നല്‍കിയത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പുതിയ ഫോണുകളുടെ ബാറ്ററി ശേഷി ആറ് മുതൽ ഒമ്പത് ശതമാനം വരെ ആപ്പിൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ്. അതേസമയം ഐഫോൺ 16 പ്രോ മാക്‌സിന് 30 മണിക്കൂർ ബാറ്ററി ലൈഫ് നൽകാൻ കഴിഞ്ഞേക്കും. റിപ്പോർട്ട് അനുസരിച്ച് ദൈർഘ്യമേറിയ ബാറ്ററി ലൈഫിനായി പ്രോ മോഡലുകൾ പുതിയ സാങ്കേതികവിദ്യ എത്തുമെന്നാണ് സൂചനകള്‍.

ഈ വർഷം, ഐഫോൺ 16 സീരീസിനൊപ്പം ഫാസ്റ്റ് ചാർജിങ് പിന്തുണ വർദ്ധിപ്പിക്കുമെന്നും അഭ്യൂഹമുണ്ട്. പുതിയ ഐഫോണുകൾക്ക് വേഗതയേറിയ 40വാട്ടിന്റെ വയർഡ് ചാർജിങും 20വാട്ടിന്റെ വയർലെസ് ചാർജിംഗും ലഭിച്ചേക്കും. എന്നാൽ ഫാസ്റ്റ് ചാര്‍ജിങ് കഴിഞ്ഞ വർഷവും റിപ്പോര്‍ട്ടുകളായി വന്നെങ്കിലും ഐഫോൺ 15 സീരീസിൽ കൊണ്ടുവന്നിരുന്നില്ല. അതിനാൽ തന്നെ ഐഫോൺ 16 സീരീസിന് ഇത് ലഭിക്കുമോ ഇല്ലയോ എന്നതിന് യാതൊരു ഉറപ്പുമില്ല.

ഐഫോണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടെക്‌സൈറ്റുകളും വ്യക്തികളും നൽകുന്ന വിവരങ്ങൾ അടിസ്ഥാനമായിക്കിയാണ് ഈ റിപ്പോർട്ടുകൾ. ഇവ പൂർണമായും ശരിയാകണമെന്നില്ല. എന്നാൽ ചിലതൊക്കെ സംഭവിക്കാറുണ്ട്. അനാവരണ ചടങ്ങിലെ ആപ്പിൾ തങ്ങളുടെ അത്ഭുതങ്ങള്‍ ലോകത്തിന് മുന്നിൽ അവതരിപ്പിക്കൂ. ആപ്പിൾ ഇന്റലിജൻസ്(എ.ഐ) ഉൾപ്പെടെ ഒരുപിടി ഫീച്ചറുകൾ ഇക്കുറി ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിനാല്‍ തന്നെ മുന്‍ മോഡലുകളെ അപേക്ഷിച്ച് 16സീരിസിന് ആവശ്യക്കാര്‍ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *