ജനകീയ ആദരവും ഗ്യാസ് അപകട ബോധവത്ക്കരണവും സംഘടിപ്പിച്ചു

കുനിയിൽ: കുനിയിൽ പ്രദേശത്ത്
ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽപ്പെട്ട ആറംഗ കുടുംബത്തെ അവസരോചിത ഇടപെടലിലൂടെ രക്ഷിച്ചവരെ അരുണോദയം വായനശാല ആന്റ് ക്ലബിന്റെ നേതൃത്വത്തിൽ ജനകീയ ആദരവ് നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി. റഫീഖ് ബാബു, പി.പി. തസ്ലീന ശബീർ . എച്ച് ഐ എസ് പ്രസിഡന്റ് കെ.പി. കുട്ടി മുഹമ്മദ് സുല്ലമി, പി.പി.അബ്ദുറഹ്മാൻ കുട്ടി ഹാജി, കെ.പി. ഉമർ മാസ്റ്റർ,സി ഡി എസ് ചെയർ പേഴ്സൺ പി.പി. റംലാ ബീഗം, കെ.ടി. നിയാസ് തുടങ്ങിയവർ സംസാരിച്ചു. ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ എം.എ.ഗഫൂർ, അമീറുദ്ദീൻ കെ.പി എന്നിവർ ബോധന വൽക്കരണ ക്ലാസിന് നേത്യത്വം നൽകി. വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച്
കെ.കെ.മുഹമ്മദ് മാസ്റ്റർ (അൻവാർ മസ്ജിദ്) നീലാണ്ടൻ (കോൺഗ്രസ്) കെ.ടി.മുഹമ്മദ് എന്ന ചെറിയാപ്പു മാസ്റ്റർ (വെൽഫയർ പാർട്ടി ) എൻ മുഹമ്മദ് മാസ്റ്റർ (എ.ഐ.എ. കോളേജ് ) പി.പി. അസീസ് (കെ.എൻ.എം. മർകസ് ദഅവ) കെ.ടി.മൻസൂർ (കനിവ് ) പി. അജ്മൽ (അരുണോദയം ക്ലബ് ) അശ്റഫ് മുനീർ മാസ്റ്റർ (പ്രഭാത് ) , പി.പി അബൂബക്കർ , പി.കെ. അൻവർ, റഷീൻ എ കരീം, എം.പി. അബ്ദു റഊഫ്, യാസർ എ.പി. കെ.പി. ഉണ്ണി കൃഷ്ണൻ, ഫസലുറഹ്മാൻ , തുടങ്ങിയവർ പങ്കെടുത്തു.
വായനശാല സെക്രട്ടറി കെ.ടി റഫീഖ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.സി അൻവർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *