ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി ബിഗ് ബി; ബൈക്കില്‍ കൃത്യസമയത്ത് ലൊക്കേഷനിലെത്തിച്ച് ആരാധകന്‍

മുംബൈ: മികച്ച നടന്‍ എന്നതിലുപരി സമയനിഷ്ഠയുള്ള താരം കൂടിയാണ് അമിതാഭ് ബച്ചന്‍. എവിടെയാണെങ്കിലും ലൊക്കേഷനില്‍ കൃത്യസമയത്ത് എത്തിച്ചേരാറുണ്ട് ബിഗ് ബി. ഈയിടെ താരം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയപ്പോള്‍ ബച്ചനെ ഷൂട്ടിംഗ് സെറ്റിലെത്തിച്ചത് ഒരു ആരാധകനായിരുന്നു. ലിഫ്റ്റ് തന്നയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം കുറിച്ച വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.|amidha batchan with fan’s bike.

ആരാധകന്‍റെ ബൈക്കിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന തന്‍റെ ചിത്രവും അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. “സവാരിക്ക് നന്ദി സുഹൃത്തേ.. നിങ്ങളെ അറിയില്ല.. എന്നാൽ നിങ്ങൾ എന്നെ നിർബന്ധിച്ച് ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു. മഞ്ഞ ടീ ഷര്‍ട്ടിട്ട തൊപ്പി ധരിച്ച സുഹൃത്തിന് നന്ദി” അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.നാഗ് അശ്വിന്‍റെ പ്രൊജക്ട് കെയുടെ ചിത്രീകരണത്തിലാണ് ബിഗ് ബി. ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ സെറ്റിൽ വെച്ച് അദ്ദേഹത്തിന് പരിക്കേറ്റിരുന്നു.അടുത്തിടെ, റിഭു ദാസ് ഗുപ്ത രചനയും സംവിധാനവും നിർവഹിച്ച സെക്ഷൻ 84-ന്‍റെ സെറ്റിലും അദ്ദേഹം ജോയിന്‍ ചെയ്തിരുന്നു. ഡയാന പെന്‍റ്, അഭിഷേക് ബാനർജി, നിമ്രത് കൗർ എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്.amidha batchan with fan’s bike.

One thought on “ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി ബിഗ് ബി; ബൈക്കില്‍ കൃത്യസമയത്ത് ലൊക്കേഷനിലെത്തിച്ച് ആരാധകന്‍

Leave a Reply

Your email address will not be published. Required fields are marked *