പെരുമ്പാവൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

Biker

കൊച്ചി: പെരുമ്പാവൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കിഴക്കമ്പലം സ്വദേശി നിഖീഷാണ് മരിച്ചത്. നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം.Biker

ഇന്ന് രാവിലെയായിരുന്നു അപകടം. പെരുമ്പാവൂർ ടൗണിലെ പച്ചക്കറി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ് നിഖീഷ്. മാർക്കറ്റിലേക്ക് വരികയായിരുന്ന നിഖീഷിന്റെ ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *