പത്മജ തൃശൂരിൽ, സുരേന്ദ്രൻ മഞ്ചേശ്വരത്ത്, ശോഭ പാലക്കാട്; ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്



തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. സി.പി.ഐ, കോൺഗ്രസ് പാർട്ടികൾ വിട്ട് വന്നവർ ഉൾപ്പെടെ 47 സ്ഥാനാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും മത്സരിക്കും. പാലക്കാട് ശോഭ സുരേന്ദ്രനും തൃശൂരിൽ പത്മജ വേണുഗോപാലും ഒറ്റപ്പാലത്ത് മേജർ രവിയും പാലായിൽ ഷോൺ ജോർജും, പൂഞ്ഞാറിൽ പി.സി. ജോർജും കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസും ജനവിധി തേടും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതെന്ന് ബി.ജെ.പി വാർത്താക്കുറിപ്പിൽ അറിയിച്ചു.

മഞ്ചേശ്വരം- കെ. സുരേന്ദ്രൻ

ഉദുമ- മനുലാൽ മേലോത്ത്

കാഞ്ഞങ്ങാട്- എം. ബൽരാജ്

പയ്യന്നൂർ- എ.പി. ഗംഗാധരൻ

അഴീക്കോട്- കെ.കെ. വിനോദ് കുമാർ

കണ്ണൂർ-സി. രഘുനാഥ്

മാനന്തവാടി-പി. ശ്യം രാജ്

സുൽത്താൻ ബത്തേരി- എ.എസ് കവിത

വടകര- അഡ്വ. കെ. ദിലീപ്

കുറ്റ്യാടി- രാമദാസ് മണലേരി

നാദാപുരം- സി.പി. വിപിൻ ചന്ദ്രൻ

കൊയിലാണ്ടി- സി.ആർ. പ്രഫുൽ കൃഷ്ണ

പേരാമ്പ്ര- എം. മോഹനൻ മാസ്റ്റർ

ബാലുശേരി- സി.പി. സതീശൻ

എലത്തൂർ- ടി. ദേവദാസ്

കോഴിക്കോട് നോർത്ത്- നവ്യ ഹരിദാസ്

കോഴിക്കോട് സൗത്ത്- ടി. റനീഷ്

ബേപ്പൂർ- അഡ്വ. കെ.പി. പ്രകാശ് ബാബു

കുന്ദമംഗലം- വി.കെ. സജീവൻ

ഷൊർണൂർ- ശങ്കു ടി. ദാസ്

ഒറ്റപാലം- മേജർ രവി

മലമ്പുഴ- സി. കൃഷ്ണകുമാർ

പാലക്കാട്- ശോഭ സുരേന്ദ്രൻ

ചേലക്കര- കെ. ബാലകൃഷൻ

മണലൂർ- അഡ്വ. കെ.കെ. അനീഷ് കുമാർ

തൃശൂർ- പത്മജ വേണുഗോപാൽ

ഇരിഞ്ഞാലക്കുട- സന്തോഷ് ചെറക്കുളം

ദേവികുളം- എസ്. രാജേന്ദ്രൻ

പാലാ- ഷോൺ ജോർജ്

വൈക്കം- കെ. അജിത്ത്

കാഞ്ഞിരപ്പള്ളി- അഡ്വ. ജോർജ് കുര്യൻ

പൂഞ്ഞാർ- പി.സി. ജോർജ്

അമ്പലപ്പുഴ- അരുൺ അനിരുദ്ധൻ

ഹരിപ്പാട്- സന്ദീപ് വാചസ്പതി

ചെങ്ങന്നൂർ- എം.വി. ഗോപകുമാർ

തിരുവല്ല- അനൂപ് ആന്റണി ജോസഫ്

കരുനാഗപ്പള്ളി- വി.എസ്. ജിതിൻ ദേവ്

കുന്നത്തുർ- രാജി പ്രസാദ്

കൊട്ടാരക്കര- ആർ. രശ്മി

ചാത്തനൂർ- ബി.ബി. ഗോപകുമാർ

ആറ്റിങ്ങൽ- അഡ്വ. പി. സുധീർ

നെടുമങ്ങാട്- യുവരാജ് ഗോകുൽ

കഴക്കൂട്ടം- വി. മുരളീധരൻ

വട്ടിയൂർക്കാവ്- ആർ. ശ്രീലേഖ

നേമം- രാജീവ് ചന്ദ്രശേഖർ

പാറശ്ശാല- അഡ്വ. ഗിരീഷ് നെയ്യാർ

കാട്ടാക്കട- പി.കെ. കൃഷ്ണദാസ്