ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ബ്ലാസ്റ്റേഴ്സ്; കൂടാതെ ഓരോ ഗോളിനും ഒരു ലക്ഷം വീതവും നൽകും

Blasters donate Rs 25 lakh to relief fund; Also 1 lakh will be given for each goal

തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്കൊപ്പം ചേർന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകിയതിനൊപ്പം ‘ഗോൾ ഫോർ വയനാട്’ എന്ന പേരില് ഒരു ക്യാമ്പയിനും ടീം പ്രഖ്യാപിച്ചു.

Also read: അൻവർ അലിക്ക് നാല് മാസം വിലക്കും 12.90 കോടി രൂപ പിഴയും; കാരണമിതാണ്

‘ഗോൾ ഫോർ വയനാട്’ ക്യാമ്പയിൻ പ്രകാരം ആരംഭിക്കാനിരിക്കുന്ന സീസണിൽ ബ്ലാസ്റ്റേഴ്സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

കേരള ബ്ലാസ്റ്റേഴ്സ് ചെയർമാൻ നിമ്മഗഡ്ഡ പ്രസാദ്, കെ.ബി.എഫ്.സി ഡയറക്ടർ നിഖില് ബി. നിമ്മഗഡ്ഡ, കെ.ബി.എഫ്.സി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശുശെന് വശിഷ്ത് എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കൂടെ മുഖ്യമന്ത്രിക്ക് ടീം ജഴ്സി സമ്മാനിക്കുകയും മത്സരങ്ങൾ കാണാൻ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.

Also Read: ‘ചെന്നെെ സൂപ്പർ കിം​ഗ്സിനെ പുകഴ്ത്തിയതിനാൽ, ഗോട്ടിന് നെ​ഗറ്റീവ് കിട്ടി’; വിചിത്ര കാരണവുമായി സംവിധായകൻ

സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയും വളർച്ചയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഥമ പരിഗണന നൽകുന്നതെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ ചേർത്തുപിടിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞാണ് ടീം പ്രവര്ത്തിക്കുന്നതെന്നും കെ.ബി.എഫ്.സി ഡയറക്ടർ നിഖിൽ ബി.നിമ്മഗഡ്ഡ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *