സ്വർണവില മൂന്നാമത്തെ ദിവസവും കുറഞ്ഞു

കൊച്ചി: മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 40,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,090 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 40,800 രൂപയായിരുന്നു ഒരു പവന്‍റെ വില. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.

 

ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 41,480 രൂപ മാർച്ച് നാലിന് രേഖപ്പെടുത്തി. മാർച്ച് അഞ്ചിനും ആറിനും ഈ വില മാറ്റമില്ലാതെ തുടർന്നു. ഏഴിന് പവൻ വില 41,320 രൂപയിലേക്കും എട്ടിന് 40,800 രൂപയിലേക്കും താഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *