അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് കോഴിക്കോടും പന്തുതട്ടിയേക്കും

Blasters

കൊച്ചി: അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് കോഴിക്കോട് കൂടി വേദിയായേക്കും. ആരാധകരുടെ സൗകര്യാർത്ഥം ഇത്തരമൊരു തീരുമാനം പരിഗണനയിലുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ അഭീക് ചാറ്റർജി പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സ് പരിശീലകനായ ദവീദ് കറ്റാലയെ അവതരിപ്പിക്കുന്നതിനായി ഒരുക്കിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.Blasters

അടുത്ത സീസണിൽ ക്ലബിന്റെ ഏതാനും മത്സരങ്ങൾ കോഴിക്കോട് നടത്താൻ പദ്ധതിയുണ്ടെന്നും എന്നാൽ ഐഎസ്എൽ അധികൃതർ നിബന്ധനയായി പറഞ്ഞ സൗകര്യങ്ങൾ ഉണ്ടെങ്കിലേ ഇത് സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഐഎസ്എൽ അധികൃതരുമായി സംസാരിച്ചെന്നും അവർക്കും താൽപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014ലെ ആദ്യ സീസൺ മുതൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് ബ്ലാസ്റ്റേഴ്സി​ന്റെ ഹോം ഗ്രൗണ്ട്.കോഴിക്കോട്ടേക്ക് മത്സരങ്ങൾ മാറ്റണമെന്ന് ആരാധകരുടെ ദീർഘകാലത്തെ ആവശ്യമാണ്. മലബാർ മേഖലയിൽ നിന്നും ബ്ലാസ്റ്റേഴ്സിന് വലിയ ആരാധകരുണ്ട്.

പുതുതായി ചുമതലേയേറ്റെടുത്ത സ്പാനിഷ് പരിശീലകൻ ദാവീദ് കറ്റാല സ്റ്റേഡിയം സന്ദർശിച്ചു. സൂപ്പർകപ്പിനായി ഒരുങ്ങുന്ന ടീമിന്റെ പരിശീലന ചുമതല അദ്ദേഹം ഔദ്യോഗികമായി ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *