വൈദ്യുതി വർധനവിനെതിരെ ബി എൻ.ഡി.എ എടവണ്ണ മണ്ഡലം കമ്മിറ്റി ധർണ നടത്തി
വൈദ്യുത നിരക്കിന്റെ വൻ വില വർധനവിനെതിരെ ബി. എൻ. ഡി. എ എടവണ്ണ മണ്ഡലം കമ്മിറ്റിയുട നേതൃത്വത്തിൽ എടവണ്ണ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ നടത്തി. ധർണ സമരം ബി ജെ പി മലപ്പുറം ജില്ലാ ട്രഷറർ അഡ്വ കെ.പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈദ്യുതി നിരക്ക് വർധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, നിരക്ക് വർധനവ് പിൻവലിക്കുന്നതു വരെ ബി ജെ പി സമരം തുടരുമെന്നും, ഈ സമരം സൂചന മാത്രമാണെന്നും ഉദ്ഘാടകൻ അധികാരികളെ ഓർമ്മപ്പെടുത്തി. യോഗത്തിൽ ബി ജെ പി എടവണ്ണ മണ്ഡലം പ്രസിഡണ്ട് കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ബിജു ഗോപിനാഥ്, വി.കെ. രാമനാഥൻ, സി.ശിവശങ്കരൻ, എം. അനൂപ്, കെ. രഘുനാഥ്, ടി.രാജേന്ദ്രൻ, സി. ഗംഗാധരൻ , പരമേശ്വരൻ കെ.പി. എന്നിവർ പ്രസംഗിച്ചു.