പാലക്കാട് മധ്യവയസ്കൻ വെടിയേറ്റ് മരിച്ച നിലയിൽ; സ്വയം നിറയൊഴിച്ചത് ഭാര്യയെ കൊലപ്പെടുത്തിയശേഷം

Middle-aged man found shot dead in Palakkad; shot himself after killing his wife

 

പാലക്കാട് വണ്ടാഴിയിൽ മധ്യ വയസ്‌കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടിൽ കൃഷ്ണകുമാർ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്ന് ഇന്ന് രാവിലെയാണ് കൃഷ്ണകുമാർ വണ്ടാഴിയിൽ എത്തിയത്.

ഇയാളുടെ കോയമ്പത്തൂരിലുള്ള വീട്ടിൽ ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ സംഗീതയെ കൊലപ്പെടുത്തിയ ശേഷം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാർ ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ചായിരുന്നു ഇയാൾ സ്വയം വെടിയുതിർത്തത്.

Leave a Reply

Your email address will not be published. Required fields are marked *