കൊല്ലം കൈതക്കോട് പൊട്ടക്കിണറ്റിൽ മൃതദേഹം കണ്ടെത്തി; മരിച്ചത് CPM ബ്രാഞ്ച് കമ്മിറ്റി അംഗം
കൊല്ലം: കൊല്ലം എഴുകോൺ കൈതക്കോട് പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു . സിപിഎം പൊരിയിക്കൽ ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗം മണിയാണ് മരിച്ചത്. ഇയാളെ കഴിഞ്ഞ മാസം 24 മുതൽ കണാനില്ലായിരുന്നു. സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. നിലവിൽ ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മൃതദേഹം കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.Body