"നിങ്ങളുടെ കോടതിയിൽ മനുഷ്യ ചാവേർ ബോംബുണ്ട്, ഉച്ചക്ക് 1.15ന് മുൻപ് ജഡ്ജിമാരെ ഒഴിപ്പിക്കുക"; കാസർകോട്, മഞ്ചേരി, ഇടുക്കി ജില്ല കോടതികളിൽ ബോംബ് ഭീഷണി



കാസർകോട്: സംസ്ഥാനത്തെ ജില്ല കോടതികളിൽ ബോംബ് ഭീഷണി. കാസർകോട്, മഞ്ചേരി, ഇടുക്കി ജില്ല കോടതികളിലാണ് ബോംബ് വെച്ചതായി വ്യാഴാഴ്ച പുലർച്ചെ 3.22ന് ഇമെയിൽ എത്തിയത്. പൊലീസും ബോംബ് ഡോഗ് സ്ക്വാഡും പരിശോധന തുടരുകയാണ്. കോടതി സമുച്ചയങ്ങളിൽ നിന്ന് ആളുകളെ മാറ്റി.

‘നിങ്ങളുടെ കോടതിയിൽ മൂന്ന് ആർ.ഡി.എക്സ് അടങ്ങിയ ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്. ഉച്ചക്ക് 1.15ന് മുൻപ് ജഡ്ജിമാരെ ഒഴിപ്പിക്കുക’- എന്നായിരുന്നു ഇമെയിൽ സന്ദേശം.

അതേസമയം, പരിശോധനയിൽ അസാധാരണമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.