ദക്ഷിണ സുഡാനില്‍ ആശുപത്രിക്കു നേരെ ബോംബാക്രമണം : ഏഴുപേര്‍ കൊല്ലപ്പെട്ടു
കാര്‍ടൂം: ദക്ഷിണ സുഡാനില്‍ ആശുപത്രിക്കു നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും 20 പേര്‍ക്ക് പരിക്കേറ്റതായും മെഡിക്കല്‍ ചാരിറ്റി സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേസ ്(എംഎസ്എഫ്)പറഞ്ഞു. പഴയ ഫങ്കോക്കിലെ ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായത്.Bombing
മനപ്പൂര്‍വ്വം ആശുപത്രിക്കു നേരെ നടത്തിയ ആക്രമണത്തെ അപലപിക്കുന്നതായും രാജ്യത്തിന്റെ വടക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന അവസാന ആശുപത്രിയും ഫാര്‍മസിയുമാണ് ആക്രമണത്തില്‍ തകര്‍ന്നതെന്നും എംഎസ്എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടത്തിയതെന്നും സാധാരണക്കാരായ ജനങ്ങളുടെയും ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും എംഎസ്എഫ് എക്‌സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ആക്രമണകാരണം വ്യക്തമല്ല. ദക്ഷിണ സുഡാന്‍ മിലിട്ടറി വാക്താവുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ വിസമ്മതിച്ചതായി ദ അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
പുലര്‍ച്ചെ 4:30 ന് രണ്ട് ഹെലികോപ്റ്ററുകളിലായെത്തി ഫാര്‍മസിക്കും പഴയ ഫാങ്കാക്ക് നഗരത്തിനും മേലെ ബോബിടുകയായിരുന്നുവെന്ന് എംഎസ്എഫ് മേധാവി മമ്മന്‍ മുസ്തഫ ആരോപിച്ചു. കൂടുതല്‍ മരണങ്ങളും പരിക്കേറ്റവരുമുള്ളതായി എംഎസ്എഫ് പ്രസ്താവനയില്‍ പറയുന്നു.
സുഡാന്‍ വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കെയാണ് ആക്രമണം. 2011 ല്‍ സുഡാനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം അസ്ഥിരത നിലനില്‍ക്കുന്ന ദക്ഷിണ സുഡാനില്‍ വീണ്ടും ആഭ്യന്തര യുദ്ധ സാധ്യതയുള്ളതായി ഐക്യരാഷ്ട സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.