കുപ്പിവെള്ളം ഇനി അതീവ അപകടസാധ്യതയുള്ള ഭക്ഷണവിഭാഗം

Bottled water is now a highly hazardous food category

കുപ്പിവെള്ളത്തെ അതീവ അപകടസാധ്യതയുള്ള ഭക്ഷണവിഭാഗത്തിലേക്ക് ചേർത്ത് എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ). നവംബർ 29നാണ് പുനഃക്രമീകരണത്തിനായുള്ള ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് പ്രകാരം മിനറൽ വാട്ടർ കമ്പനികൾ നിർബന്ധമായും സ്വന്തം സുരക്ഷ പരിശോധനയ്ക്ക് പുറമേ ബാഹ്യമായ ഭക്ഷ്യ സുരക്ഷാ ഓഡിറ്റിന് വിധേയരാവുകയും കൂടുതൽ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.

ഇത് കൂടാതെ ഉത്പന്നത്തിന്റെ ലൈസൻസ് ഉടമ നിലവിൽ പാക്ക് ചെയ്ത ഉത്പന്നങ്ങൾ ആരോഗ്യപരമായ അപകടസാധ്യതകൾ ലഘൂകരിക്കാനും നിരീക്ഷിക്കാനുമായി സാമ്പിളുകൾ ശേഖരിച്ച് എഫ്എസ്എസ്എഐക്ക് മുന്നിൽ പരിശോധനയ്ക്ക് ഹാജരാക്കണം.

എഫ്എസ്എസ്എഐ ഈയടുത്താണ് തങ്ങളുടെ 2011ലെ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും മാറ്റാൻ തീരുമാനിച്ചത്. പുതിയ ഭേദഗതി പ്രകാരം മുമ്പ് ചില ഭക്ഷ്യവസ്തുക്കൾക്ക് മേൽ നിർബന്ധിതമായിരുന്ന ബിഐഎസ് മാനദണ്ഡങ്ങൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ഭേദഗതി ജല വ്യവസായത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *