ബുംറയാണേലും സിറാജാണേലും അടിച്ചു പരത്തും; കളിക്ക് മുൻപേ അഫ്ഗാൻ വെല്ലുവിളി-വീഡിയോ

game

ബാർബഡോസ്: ട്വന്റി 20 ലോകകപ്പിലെ ആദ്യ അങ്കത്തിന് ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാനൊരുങ്ങുകയാണ്. ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ രാത്രി എട്ട് മണിക്കാണ് മത്സരം. കളിക്ക് മുൻപ് ഇന്ത്യൻ ബൗളർമാരെയെല്ലാവരേയും നേരിടാൻ തയാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഫ്ഗാൻ ഓപ്പണർ റഹ്‌മത്തുള്ള ഗുർബാസ്. ബുംറയുടെ ഓവർ പ്രതിരോധിച്ച് കളിച്ച് മറ്റു താരങ്ങളെ ടാർഗറ്റ് ചെയ്യുന്ന തന്ത്രമായിരിക്കില്ല. മുംബൈ ഇന്ത്യൻസ് പേസറേയും പ്രഹരിക്കുമെന്ന് ഗുർബാസ് പറഞ്ഞു.game

ലോകകപ്പിൽ മികച്ച ഫോമിലാണ് നിലവിൽ ഈ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം. പ്രധാന മത്സരങ്ങളിലെല്ലാം അഫ്ഗാന് യുവതാരം തകർപ്പൻ തുടക്കമാണ് നൽകിയത്. ടീം വിജയത്തിൽ ഈ പ്രകടനം നിർണായകവുമായി. ഇതിനു പിന്നാലെയാണ് ഇന്ത്യക്കെതിരെയും പവർപ്ലെയിലടക്കം തകർത്തടിക്കാൻ തന്നെയാണ് പദ്ധതിയെന്ന് ഗുർബാസ് വ്യക്തമാക്കിയത്. ഐ.സി.സിക്ക് നൽകിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യൻ നിരയിൽ ബുംറയെ മാത്രം ഭയന്നാൽ പോര. മറ്റു അഞ്ച് ബൗളർമാർ കൂടിയുണ്ട്. ബുംറയെ മാത്രം ശ്രദ്ധിച്ചു കളിച്ചാൽ മറ്റുള്ളവരുടെ പന്തിൽ പുറത്തായേക്കാം. ആര് പന്തെറിയുന്നു എന്നതായിരിക്കില്ല ശ്രദ്ധിക്കുക. എന്റെ ഏരിയയിലാണ് പന്ത് കിട്ടുന്നതെങ്കിൽ അത് ബുംറയെറിഞ്ഞാലും തകർത്തടിക്കാൻ ശ്രമിക്കും. അത് ചിലപ്പോൾ ബുംറയോ സിറാജോ അർഷ്ദീപോ ആകാമെന്നും അഫ്ഗാൻ ഓപ്പണർ വ്യക്തമാക്കി. ഒന്നുകിൽ അത് ബൗണ്ടറിയാവും അല്ലെങ്കിൽ ഞാൻ പുറത്താവും. അതു കൊണ്ടുതന്നെ ഇത് ബുംറയും താനും തമ്മിലുള്ള പോരാട്ടമല്ല. ലോകകപ്പിൽ പങ്കെടുക്കുക എന്നതുകൊണ്ട് മാത്രം സംതൃപ്തരാവുന്ന ടീമല്ല ഇപ്പോൾ അഫ്ഗാനിസ്ഥാൻ. ഞങ്ങൾ ജയിക്കാനായാണ് വന്നിരിക്കുന്നത്. മുമ്പ് കളിച്ച ലോകകപ്പുകളിൽ നിന്നുള്ള പ്രധാന മാറ്റവും ഇതാണ്. നേരത്തെ ലോകകപ്പിൽ പങ്കെടുക്കുകയെന്നതായിരുന്നു ഞങ്ങളുടെയെല്ലാം മാനസികാവസ്ഥ. എന്നാൽ ഇപ്പോഴത് മാറിയിരിക്കുന്നു-ഗുർബാസ് പറഞ്ഞു.

ന്യൂസിലാൻഡിനേയും പി.എൻ.ജിയേയും ഉഗാണ്ടയേയും തകർത്താണ് അഫ്ഗാൻ സൂപ്പർ എയ്റ്റിന് യോഗ്യത നേടിയത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനോട് പരാജയപ്പെട്ടിരുന്നു. ബൗളിങിൽ ഫസൽ ഹഖ് ഫാറൂഖിയുടെ മികച്ച ഫോമും ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ പ്രതീക്ഷ നൽകുന്നതാണ്. നിലവിൽ വിക്കറ്റ് വേട്ടക്കാരിൽ താരം ഒന്നാമതാണ്. ഓപ്പണിങിൽ രോഹിത് ശർമ-വിരാട് കോഹ് ലി കൂട്ടുകെട്ടിന് ഭീഷണിയാകുകയും ഫാറൂഖിയുടെ സ്‌പെല്ലാകും

Leave a Reply

Your email address will not be published. Required fields are marked *