സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്; പ്ലസ് വൺ വിദ്യാർത്ഥി ഒമ്പതാം ക്ലാസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

Burning inside the school bus;  A plus one student stabbed a class 9 student

തിരുവനന്തപുരം: സ്കൂൾ ബസ്സിനുള്ളിൽ വിദ്യാർത്ഥികൾ തമ്മിൽ കത്തിക്കുത്ത്. പ്ലസ് വൺ വിദ്യാർഥി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം മലമുകളിലെ സ്വകാര്യ സ്‌കൂളിലെ ബസിലാണ്‌ സംഭവം. സ്കൂളിൽ ഏഴാം നമ്പർ ബസിൽ വച്ച് ഇന്ന് വൈകിട്ട് 4 മണിക്കാണ് വിദ്യാർത്ഥിക്ക് കുത്തേറ്റത്.

 

വിദ്യാർത്ഥികൾ തമ്മിൽ സ്കൂൾ ബസ്സിനുള്ളിൽ വച്ച് വാക്കേറ്റം ഉണ്ടായി. പിന്നാലെയാണ് പ്ലസ് വൺ വിദ്യാർഥി ബയോളജി ലാബിലെ ആവശ്യത്തിന് കൊണ്ടുവന്ന കത്തി ഉപയോഗിച്ച് കുത്തിയത്. കുത്തേറ്റ വിദ്യാര്‍ഥ്യുടെ കവിളിലും തലയുടെ പുറകിലുമാണ് മുറിവേറ്റിരിക്കുന്നത്. പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

കുത്തേറ്റ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുലശേഖരം സ്വദേശിയാണ്. തിരുവനന്തപുരം പേയാട് സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയെ വട്ടിയൂർക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *