കാലിക്കറ്റ് പി.ജി.: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ

https://admission.uoc.ac.in/ .

https://admission.uoc.ac.in/admission?pages=pg

2024 – 2025 അധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ മാൻഡേറ്ററി ഫീസ് അടച്ച് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി / ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾക്ക് 135/- രൂപ, മറ്റുള്ളവർക്ക് 540/- രൂപ എന്നിങ്ങനെയാണ് മാൻഡേറ്ററി ഫീസ്. മാൻഡേറ്ററി ഫീസടച്ചവർ അവരുടെ ലോഗിനിൽ മാൻഡേറ്ററി ഫീസ് റെസിപ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ് റെസിപ്റ്റ് ലഭിച്ചാൽ മാത്രമേ പേയ്മെന്റ് പൂർത്തിയായതായി പരിഗണിക്കുകയുള്ളൂ. മാൻഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് ജൂലൈ 27 – ന് വൈകിട്ട് അഞ്ചു മണി വരെ ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ച് നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസ് അടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതും, തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമാണ്. കേരളത്തിന് പുറത്തുള്ള സർവകലാശാല / സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയവർ അതാത് സർവകലാശാലകളിൽ നിന്നും ആ സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (ബോണാഫൈഡ് സർട്ടിഫിക്കറ്റ്), അവരുടെ മാർക്ക് / ഗ്രേഡ് കാർഡിൽ മാർക്ക് ശതമാന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എങ്കിൽ മാർക്ക് ശതമാന വിവരങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രം തുടങ്ങിയ രേഖകൾ പ്രവേശന സമയത്തു ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ

https://admission.uoc.ac.in/ .

Leave a Reply

Your email address will not be published. Required fields are marked *