ട്രംപിന്റെ പകരം തീരുവയിൽ നിന്ന് കാനഡയും മെക്സിക്കോയും പുറത്ത്

Trump's

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് പ്രഖ്യാപിച്ച പകരം തീരുവയിൽ നിന്ന് കാനഡയും മെക്സിക്കോയും പുറത്ത്. ആഗോളവ്യാപര യുദ്ധത്തിന് ആക്കം കൂട്ടിയാണ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചത്. തീരുവ പ്രഖ്യാപനത്തിന്റെ കാനഡയെയും മെക്സിക്കോയെയും ട്രംപ് ആവർത്തിച്ച് പരാമർശിച്ചെങ്കിലും, തീരുവയിൽ നിന്ന് ഇരു രാജ്യങ്ങളെയും ഒഴിവാക്കുകയായിരുന്നു.Trump’s

ഐഇഇപിഎ പ്രകാരം നിലവിലുള്ള കരാറുകൾ കാരണമാണു കാനഡയെയും മെക്സിക്കോയെയും പകരം തീരുവയിൽനിന്ന് ഒഴിവാക്കിയത്. ഫെന്റനൈൽ, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) പ്രകാരമുള്ള സ്റ്റാൻഡിംഗ് ഓർഡറുകൾ കാരണം കാനഡയ്ക്കും മെക്സിക്കോയ്ക്കും പുതുതായി പ്രഖ്യാപിച്ച താരിഫുകൾ ബാധകമാകില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

തൽഫലമായി, ഇരു രാജ്യങ്ങളിലെയും USMCA-അനുസൃത ഉൽപ്പന്നങ്ങൾക്ക് ഇളവ് തുടരും. എന്നാൽ യുഎസ്എംസിഎയിൽപെടാത്ത ഇറക്കുമതികൾക്ക് 25 ശതമാനം നികുതി നേരിടേണ്ടിവരും. ഊർജ, പൊട്ടാഷ് ഇറക്കുമതികൾക്കു 10 ശതമാനം നികുതി ചുമത്തുമെന്നും, ഐഇഇപിഎ ഓർഡറുകൾ പിൻവലിച്ചാൽ, കരാറിന് പുറത്തുള്ള ഇറക്കുമതിക്ക് 12 ശതമാനം തീരുവ മാത്രമേ ബാധകമാകൂവെന്നും വൈറ്റ് വ്യക്തമാക്കി.

മുമ്പ്, ചൈനയ്‌ക്കൊപ്പം കാനഡയും മെക്‌സിക്കോയും 25% തീരുവ നേരിടേണ്ടി വന്ന ആദ്യ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ട്രംപിന്റെ പ്രാരംഭ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇത് പ്രാബല്യത്തിൽ വന്നു. എന്നാൽ ഏപ്രിൽ 2 ന് ഇരുരാജ്യങ്ങളെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇരുരാജ്യങ്ങളുമായുള്ള സംഘർഷങ്ങൾ നിലനിൽക്കെ തന്നെയാണ് ട്രംപിന്റെ നിലവിലെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *