ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു

ക്യാപ്റ്റൻസ് മീറ്റിങ്ങിൽ പങ്കെടുത്തവർ
മനാമ: ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ഹോപ്പ് ബഹ്റൈൻ സംഘടിപ്പിക്കുന്ന കായിക മാമാങ്കങ്ങളായ ഹോപ്പ് പ്രീമിയർ ലീഗ് (എച്ച്.പി.എൽ) സീസൺ 4, ഹോപ്പ് ചാമ്പ്യൻസ് കപ്പ് (എച്ച്.സി.സി ) എന്നിവയുടെ ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു. യോഗത്തിൽ മത്സര നിയമങ്ങൾ, ഫിക്സ്ചറുകൾ, അച്ചടക്ക നടപടികൾ, ടീമുകളെ തിരഞ്ഞെടുക്കാൻ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ച നടന്നു. ഈ വർഷത്തെ ടൂർണമെന്റ് കൂടുതൽ ആവേശകരവും കുറ്റമറ്റതുമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ചടങ്ങിൽ ഹോപ്പ് ബഹ്റൈൻ സെക്രട്ടറി ശ്യാംജിത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മനോജ് സാമ്പന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഷാജി മൂതല യോഗത്തിൽ അധ്യക്ഷത വഹിച്ചു. കൺവീനർമാരായ മുഹമ്മദ് അൻസാർ, സിബിൻ സലിം എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി യോഗനടപടികൾ നിയന്ത്രിച്ചു. ഹോപ്പ് രക്ഷാധികാരി ഷബീർ മാഹി പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.
