സി.എച്ച് ഉത്തരമേഖലാ ജലോത്സവം’23: സ്വാഗത സംഘം രൂപീകരണവും ഓഫീസ് ഉദ്ഘാടനവും നടന്നു
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സി.എച്ച് ക്ലബും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നെഹ്റു യുവ കേന്ദ്രയും സംയുക്തമായി കിഴുപറമ്പ് എടശ്ശേരിക്കടവിൽ ഈ മാസം 31ന് സംഘടിപ്പിക്കുന്ന 22-മത് ഉത്തരമേഖലാ ജലോത്സവത്തിന്റെ നടത്തിപ്പിനായി നാട്ടിലെ കലാ-കായിക രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെയും പ്രദേശത്തെ ക്ലബ് പ്രതിനിധികളെയും ഉൾപ്പെടുത്തി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. തുടർന്ന് സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനവും നടന്നു.
Also Read: ചാലിയാർ ഉത്തരമേഖല ജലോത്സവം 31 ന്; പോസ്റ്റർ പ്രകാശനം ചെയ്തു
മുഖ്യരക്ഷാധികാരിയായി പി.കെ ബഷീർ എം.എൽ.എ യും സംഘാടക സമിതി ചെയർപേഴ്‌സണായി മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖയെയും
വർക്കിങ് ചെയർമാനായി പിവി സുബൈറിനെയും കൺവീനറായി വൈ. സി മഹബൂബ്, ചീഫ് കോഓർഡിനേറ്ററായി നിസാർ വൈ. പി യെയും നിശ്ചയിച്ചു. ജലോത്സവ കമ്മിറ്റിയുടെ ട്രഷററായി കെസി വഹീദ്റഹമാനെ ചുമതലപ്പെടുത്തി.
Also Read: ഉത്തരമേഖല ജലോത്സവം 22 ; ആവേശപ്പോരിന് പുത്തൻ തോണികൾ, മത്സരം 12ന്
രക്ഷാധികാരികളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ എം.സി, പി. കെ കമ്മദ്‌കുട്ടി ഹാജി, കെസിഎ ഷുക്കൂർ, ഡോ. സി. എച്ച് അബ്ദുൽഗഫൂർ, ചാലിൽ ഇസ്മായിൽ, എം. കെ കുഞ്ഞിമുഹമ്മദ്, കെ.കെ അഹമ്മദ്കുട്ടി ,മാട്ട അബ്ദുൾസത്താർ, മാട്ട അബ്ദു, എഴുപതിക്കാടൻ മുഹമ്മദ്‌കുട്ടി, കെ. എം. റിയാസ്, സിപി ഇബ്രാഹിം, പാറമ്മൽ അഹമ്മദ്കുട്ടി,
കെസി അബ്ദുമാസ്റ്റർ, എം. കെ അഷ്‌റഫ്, എം. റഹ്മത്തുള്ള, സി പി ഹംസ, കെ.കെ ബഷീർ, വൈ.പി മൊയ്തീൻ, എന്നിവരെ തെരെഞ്ഞെടുത്തു.
വൈസ് ചെയർമാന്മാരായി ജില്ല പഞ്ചായത്ത് മെമ്പർ റൈഹാനത് കുറുമാടൻ , വാർഡ് മെമ്പർ എം. ടി. ജംഷീറാബാനു , സി.പി.എം റഫീഖ്, എം.കെ ഫാസിൽ , ലിയാക്കത്തലി കാരങ്ങാടൻ , ഷമീർ ചോല എന്നിവരും. ജോയിൻ കൺവീനർമാരായി വാർഡ് മെമ്പർ എം. എം മുഹമ്മദ് അലി കാരങ്ങാടൻ , ഷാജഹാൻ എംകെ , സി. സി ശിഹാബ് ,
മുഹ്‌സിൻ കൊളക്കോടൻ , ഷബീർ സിടി എന്നിവരെയും തെരഞ്ഞെടുത്തു.
കോർഡിനേറ്റർമാരായി സത്താർ സിഎൻ , നബീൽ എം. ടി , സി. സി നാസർ, സി. എൻ ശരീഫ്, അലി പുല്പറമ്പൻ ,ഫൈസൽ സി. എൻ , സലിം കാരണത്, യൂനുസ് സി.എച്ച്, സലിം സുടു , എം. ടി നാസർ, വൈ.പി അഷ്‌റഫ്, സി.പി റഫീഖ്, അലി കുടുക്കൻ , സി. പി സാജിദ് , ഫർസിൻ പി.കെ, നവാസ് പി, അഹമ്മദ് പി.പി, ഗഫൂർമാൻ മനന്തല, അൻവർ കുഞ്ഞിപ്പ, മുഹമ്മദലി മാൻ , ഷഫീഖലി. എം , ഹകീം ഇ , ബാവുട്ടി സിഎൻ, നസീം മാട്ട എന്നിവരെയും തെരഞ്ഞെടുത്തു.
അസിസ്റ്റന്റ് കോർഡിനേറ്റർമാരായി സി. എൻ. നൗഷാദ് ബാവുട്ടൻ, മുഫിഖ് പി. ടി, ഷാജി ടി. പി, മിർഷാദ് കെ. സി , റാസി കോളക്കോടൻ , സമദ് വൈ .പി, സഹൽ മുക്കോളി, ഹിഷാം കെ, സുഹൈൽ ടി, റഷാദ് എം.ടി , വാഹിദ് വി. പി, അൻഷാദ് കെ., അദീബ് കാരണത്ത്, ആദിൽ ബഷീർ സി.എൻ, ഷബീബ് പി, ഫവാസ് കെ.കെ, ഷാഹിദ് വി, ഷിബിൻ ഇ, അൻഷിഫ് എം.കെ, റിയാസ് കാരങ്ങാടൻ, നിസാം ചിക്കു, സി. എൻ കുട്ടിമാൻ തുടങ്ങിയവരെ നിയമിച്ചു. മീഡിയ കോർഡിനേറ്റർമാരായി നസീഫ് സി.ച്ചിനെയും ഷെഫീർ കൊളക്കോടനെയും പബ്ലിസിറ്റി ഇൻചാർജായി അൻസാർ എംകെ, റിൻഷാദ് എം എന്നിവരെയും നിശ്ചയിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിന് ആശംസകൾ അർപ്പിച്ച് കൊണ്ട് പി.കെ കമ്മദ് കുട്ടിഹാജി, കെ.സി എ ഷുക്കൂർ, ഡോ. സി.എച്ച് ഗഫൂർ മാസ്റ്റർ, കെ.കെ അഹമ്മദ് കുട്ടി, ലിയാക്കത്തലി നബീൽ എം.ടി, വാർഡ് മെമ്പർമാരായ എം.എം മുഹമ്മദ്, എം.ടി ജംഷിറബാനു, സി.പി.എം റഫീഖ്, യോഗത്തിന് പങ്കെടുത്ത വിവിധ ക്ലബ്ബ് പ്രതിനിധികളെ സംഘാടക സമിതി അംഗങ്ങളായി നിശ്ചയിക്കുകയും അവർ യോഗത്തിന് ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. അൻസൽ ചോല -വൺ ഡയറക്ഷൻ, റഷാദ് എംസി-കർഷകൻ ഓത്തുപള്ളിപ്പുറായ, പിടി അർഷാദ് വൈ.എം. സി. സി, നിസാം വി-പ്രിയദർശിനി , റിയാസലി -റോവേഴ്സ് കല്ലിങ്ങൽ, റമീഫ് സി. എച്ച് -യാസ്ക് , വാഹിദ് ഇ-പഴംപറമ്പ,റഫീഖ് സി. പി-വിന്നേഴ്സ് ഓത്തുപള്ളിപ്പുറായ, സർജാസ് -മാപ്പിൾ പള്ളിക്കുന്ന് ,സിപി ബാവ-ഒരുമ കിഴുപറമ്പ എന്നിവർ സംസാരിച്ചു. നിസാർ വൈ. പി അധ്യക്ഷത വഹിച്ച ചടങ്ങിന് മുഹ്സിൻ കോളക്കോടൻ നന്ദിയും സ്വാഗതവും സുടു സലീം നന്ദിയും പറഞ്ഞു.