ചാലിയാർ ഉത്തരമേഖല ജലോത്സവം ; മത്സര തോണികൾ നീറ്റിലിറക്കി
കോഴിക്കോട്: സി.എച്ച് ക്ലബ്ബ് കിഴുപറമ്പിന്റെ ആഭിമുഖ്യത്തിൽ ചാലിയാർ പുഴയിൽ ഈ മാസം 31 ന് നടക്കുന്ന 22 ആം മത് ഉത്തരമേഖലാ ജലോത്സവത്തിന്റെ മത്സര തോണി നീറ്റിലിറക്കി. സംഘാടകരും ചാലിയാറിലെ ഇരുകരകളിലെയും ജലോത്സവ പ്രേമികളുടെയും സാന്നിധ്യത്തിൽ ഫൗണ്ടർ പ്രസിഡന്റ് കെ കെ മുഹമ്മദ് കുട്ടിയും രക്ഷാധികാരി സി എൻ ഹമീദ് ഫ്ലാഗ് ഓഫ് ചെയ്തു. ജലോത്സവത്തിന്റെ നറുക്കെടുപ്പ് കൂപ്പൺ വിതരണോദ്ഘാടനം ഏറനാട് മണ്ഡലം ജിദ്ദ കെ എം സി സി പ്രസിഡന്റ് എം കെ അഷ്റഫ് നിർവ്വഹിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ വൈ സി മെഹബൂബ് അധ്യക്ഷത വഹിച്ചു.
Also Read: സി.എച്ച് ഉത്തരമേഖലാ ജലോത്സവം’23: സ്വാഗത സംഘം രൂപീകരണവും ഓഫീസ് ഉദ്ഘാടനവും നടന്നു
Also Read: ചാലിയാറിലൂടെ തോണി യാത്ര; ആവേശമായി കിഴുപറമ്പ് GVHSS സഹവാസ ക്യാമ്പ്.
Also Read: സി.എച്ച് ഉത്തരമേഖലാ ജലോത്സവം’23: സ്വാഗത സംഘം രൂപീകരണവും ഓഫീസ് ഉദ്ഘാടനവും നടന്നു
ചീഫ് കോർഡിനേറ്റർ വൈ പി നിസാർ , വർക്കിംഗ് ചെയർമാൻ പി വി സുബൈർ ,ട്രഷറർ കെ സി വഹീദ് , ക്ലബ് ഭാരവാഹികളായ എം കെ ഷാജഹാൻ , മുഹസിൻ കോളക്കോടൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് സി.പി സലിം സുടു സ്വാഗതവും സി.എച്ച് നസീഫ് നന്ദിയും പറഞ്ഞു. 31 ന് രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വിവിധ പരിപാടികളോടെയാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.