ഭിന്നശേഷി കലോത്സവം നടത്തി ചീക്കോട് പഞ്ചായത്ത്


ചീക്കോട് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി. പൊന്നാട് ഗവൺമെന്റ് എൽ പി സ്കൂൾ നടന്ന പരിപാടിയിൽ ചീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ സഹീദ് അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് എളങ്കയിൽ മുംതാസ് ഉദ്ഘാടനം ചെയ്തു. അധ്യക്ഷ പ്രസംഗത്തിൽ ചീക്കോട് പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദ മാക്കുമെന്ന് പ്രസിഡണ്ട് ഉറപ്പു പറഞ്ഞു. ചടങ്ങിൽ സാമൂഹ്യ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്വാഗതം പറയുകയും ആശംസ പ്രസംഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസ്ലം മാസ്റ്റർ കുഞ്ഞുട്ടി പൊന്നാട് വാർഡ് മെമ്പർമാരായ സഫിയ ഫാത്തിമ ത്വയ്യിബ് ഓമാനൂർ PTA പ്രസിഡണ്ട് സൈതലവി പൊന്നാട് ബഡ്സ് പിടിഎ പ്രസിഡണ്ട് മുഹമ്മദ് കുട്ടി ബാവൂര് പരിവാർ സെക്രട്ടറി സൈനുദ്ദീൻ പൊന്നാട് എന്നിവർ ആശംസ അറിയിച്ചു. പരുപാടിയിൽ പങ്കെടുത്ത 100 ഓളം കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. ചടങ്ങിൽ ICDS ഓഫീസർ ഫാത്തിമ മേഡം നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *