മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കേരളത്തിൽ


കൊ​ച്ചി: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്റെ മു​ന്നൊ​രു​ക്കം നേ​രി​ട്ട് വി​ല​യി​രു​ത്താ​നും എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക​ൾ നേ​രി​ട്ട്​ പ​രി​ശോ​ധി​ക്കാ​നു​മാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ കേ​ര​ള​ത്തി​ലെ​ത്തി.​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​രാ​യ ഡോ. ​എ​സ്.​എ​സ്. സ​ന്ധു, ​ഡോ. ​വി​വേ​ക് ജോ​ഷി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ട്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ മൂ​ന്നു മ​ണി​യോ​ടെ നെ​ടു​മ്പാ​ശ്ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ അ​ദ്ദേ​ഹ​ത്തെ സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ര​ത്ത​ൻ യു. ​ഖേ​ൽ​ക​ർ സ്വീ​ക​രി​ച്ചു. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ല​ക്ട​ർ ജി. ​പ്രി​യ​ങ്ക​യും റൂ​റ​ൽ എ​സ്.​പി സു​ദ​ർ​ശ​നും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പൊ​ലീ​സി​ന്റെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ച്ച ശേ​ഷം അ​ദ്ദേ​ഹം കൊ​ച്ചി ദ​ർ​ബാ​ർ ഹാ​ൾ ഗ്രൗ​ണ്ട് സ​ന്ദ​ർ​ശി​ച്ചു.

മാ​ർ​ച്ച് ഏ​ഴു വ​രെ​യാ​ണ് ക​മീ​ഷ​ന്റെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം. വി​വി​ധ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​മാ​ർ, ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. എ​റ​ണാ​കു​ളം ക​ല​ക്ട​റാ​യി​രു​ന്ന കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​ദ്ദേ​ഹം ഈ ​സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ നേ​രി​ൽ കാ​ണും. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യ മ​റൈ​ൻ ഡ്രൈ​വ്, റെ​യി​ൻ​ബോ ബ്രി​ഡ്ജ്, മ്യൂ​സി​ക്ക​ൽ വാ​ക്ക് വേ, ​ഗോ​ശ്രീ പാ​ലം, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ചെ​റാ​യി ബീ​ച്ച്​ എ​ന്നി​വി​ട​ങ്ങ​ളും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കും. ​ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ​ക്ക് പു​റ​മെ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ അ​വ​സാ​ന ദി​വ​സ​മാ​യ മാ​ർ​ച്ച് ഏ​ഴി​ന് കൊ​ച്ചി ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ൽ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.