കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പ്, വിജിലൻസ് പരിശോധന

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും ധനസഹായം തട്ടിയതായി വിജിലൻസിന് സംശയം. ഒരു അപേക്ഷ പരിശോധിച്ചപ്പോഴാണ് വിജിലൻസിന് സംശയം തോന്നിയത്. ഡോക്ടർമാരുടെയും ഇടനിലക്കാരുടെയും മൊഴി വിജിലൻസ് രേഖപ്പെടുത്തും. ഇന്ന് അപേക്ഷകന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തും.

ഇന്നലെ കൊല്ലത്ത് വിജിലൻസ് നടത്തിയ പരിശോധനയിലാണ് മരിച്ചയാളുടെ പേരിൽ തട്ടിപ്പ് നടന്നെന്ന് സംശയം തോന്നിയത്. കൊല്ലം സിവിൽ സ്റ്റേഷനിലെ ഫയലിൽ അപേക്ഷകന്റേതായി നൽകിയ ഫോൺ നമ്പറിൽ വിളിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മുൻപേ മരിച്ചുപോയെന്ന് ബന്ധുക്കൾ പറഞ്ഞത്. ഇതാണ് സംശയം ഉയരാൻ കാരണം. അപേക്ഷ നൽകുന്നതിന് മുൻപ് തന്നെ അപേക്ഷകൻ മരിച്ചിരുന്നെന്നാണ് വിവരം. മരിച്ചയാളിന്റെ പേരിൽ അപേക്ഷ നൽകി പണം തട്ടിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തെ മുഴുവൻ ഫയലുകളും പരിശോധിക്കാൻ വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന അപേക്ഷയിൽ തഹസിൽദാർമാർക്ക് 2000 രൂപ വരെയും ജില്ലാ കളക്ടർമാർക്ക് 10000 രൂപ വരെയും സഹായം നൽകാൻ അനുവാദമുണ്ട്. അതിൽ കൂടുതലാണെങ്കിൽ ആ ഫയൽ സർക്കാരിന് അയച്ച് സഹായം വാങ്ങണം. മൂന്ന് ലക്ഷം വരെ ഇത്തരത്തിൽ കിട്ടും.

Chief Minister’s relief in the name of the deceased in Kollam? Vigilance test

Leave a Reply

Your email address will not be published. Required fields are marked *