ഡെങ്കിപ്പനി ബാധിച്ച് കുട്ടി മരിച്ചത് അരീക്കോട് താലൂക്ക് ആശുപത്രിയുടെ അനാസ്ഥ കാരണം; യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം
പനി ബാധിച്ച ബാലികക്ക് യഥാസമയം ചികിത്സ നൽകാതെ വിട്ടയച്ചതിനെ തുടർന്ന് മരിക്കാനിടയായ സംഭവം വിവാദമാകുന്നു. കാവനൂർ വാക്കാലൂരിലെ ഒമ്പത് വയസ്സുകാരിയാണ് യഥാസമയം ചികിത്സ ലഭിക്കാതെ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്.
പനി ബാധിച്ച് അരീക്കോട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ബാലികക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. വ്യാഴാഴ്ച ചികിത്സ തേടിയെത്തിയ ബാലികയെ പ്രാഥമിക ചികിത്സ നൽകി വിട്ടയക്കുക യായിരുന്നു. പനി ശക്തമായതോടെ തൊട്ടടുത്ത ദിവസം വീണ്ടും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രോഗനിർണയം നടത്താതെ തിരിച്ചയച്ചു. തുടർന്ന് രക്ഷിതാക്കൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു.
ഡെങ്കിപ്പനി ബാധിച്ച ബാലികക്ക് ചികിത്സ നിഷേധിച്ച അരീക്കോട് താലൂക്ക് ആശുപത്രി ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ഡി എം ഒക്കും പരാതി നൽകിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഇവിടെ ഡെങ്കിപ്പനി ബാധിച്ചെത്തിയ രോഗിക്ക് കിടത്തി ചികിത്സ നൽകിയില്ലെന്ന് പരാതിയും നിലവിലുണ്ട്.
Child dies of dengue fever due to negligence of Areekode taluk hospital; It is alleged that the treatment was not received on time