കൊച്ചിയിൽ ലഹരി ചേർത്ത് ചോക്ലേറ്റ് നിർമാണം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ലഹരി മാഫിയക്കെതിരായ അന്വേഷണ പരമ്പരയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. കൊച്ചിയിൽ ലഹരി ചേർത്ത് ചോക്ലേറ്റ് നിർമാണം തകൃതി. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കിടയിലാണ് ഇത്തരം ലഹരി വസ്തുക്കളുടെ വിതരണവും വിൽപ്പനയും കൂടുതലായി നടക്കുന്നത്. ലഹരി ചേർത്ത് ചോക്ലേറ്റുകൾ തയ്യാറാക്കുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചു.Shocking
പ്രായപൂർത്തിയാകാത്ത കുട്ടികൾ വിവിധ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. ലഹരിവസ്തുക്കൾ വാങ്ങാൻ പണമില്ലാത്തപ്പോൾ മോഷണം നടത്തുന്നതായും കുട്ടികൾ തന്നെ വെളിപ്പെടുത്തുന്നു.