സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആറാം റാങ്ക് മലയാളിയായ ഗഹന നവ്യ ജെയിംസിന്

ന്യൂഡല്‍ഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക് . ആറാം റാങ്ക് മലയാളിയായ ഗഹന നവ്യ ജെയിംസിന് ലഭിച്ചു.മലയാളിയായ വി.എം ആര്യക്ക് 36 ാം റാങ്കും ലഭിച്ചു.

ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ് . ഗരിമ ലോഹ്യക്കാണ് രണ്ടാം റാങ്ക്.മൂന്നാം റാങ്ക് ഉമ ഹാരതിക്കും ലഭിച്ചു. കോട്ടയം പാലാ പുലിയന്നൂർ സ്വദേശിനിയാണ് ഗഹന. മുപ്പത്തിയാറാം റാങ്ക് നേടിയ ആര്യ തിരുവനന്തപുരം സ്വദേശിയാണ്. 933 പേരാണ് റാങ്ക് പട്ടികയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *