ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കയ്ന്‍ കേസ്; അന്വേഷണത്തിലെ പിഴവുകൾ എണ്ണിപ്പറഞ്ഞ് വിചാരണ കോടതി
എറണാകുളം: ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസിലെ പൊലീസ് അന്വേഷണത്തിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിചാരണക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം നടപടിക്രമങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റി. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ല. പിടിച്ചെടുത്ത കൊക്കെയ്‌ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ലെന്നും വിമർശനം. രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞു.Cocaine
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. ഉത്തരവ് പറഞ്ഞ് രണ്ട് മാസങ്ങൾക്ക് ശേഷമാണ് കോടതി വിധി പകർപ്പ് പുറത്തുവരുന്നത്. എറണാകുളെ അഡീഷണൽ സെഷൻസ് കോടതിയാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടത്. 2015 ജനുവരി 30-നായിരുന്നു ഷൈൻ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി പന്ത്രണ്ട് മണിയ്ക്ക് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. റെയ്ഡ് നടക്കുന്ന സമയത്ത് ഷൈൻ ടോം ചാക്കോയോടൊപ്പം മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നിവരുമാണ് പിടിയിലായത്.