ആപ്പ് വഴി ശബ്ദം മാറ്റി അധ്യാപികയെന്ന വ്യാജേനെ കോളേജ് വിദ്യാര്‍ഥിനികളെ വിളിച്ചുവരുത്തി പീഡിപ്പിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍

tortured

ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ ഏഴ് കോളജ് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിലായി. പ്രതികൾ മാജിക് വോയ്‌സ് ആപ്പ് വഴി ശബ്ദം മാറ്റി അധ്യാപികയാണെന്ന പേരിലാണ് പെണ്‍കുട്ടികളെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.tortured

അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കേസിൽ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ എണ്ണം വർധിക്കുമെന്ന് ഐജി രേവ റേഞ്ച് മഹേന്ദ്ര സിംഗ് സിക്കാർവാറിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യപ്രതി ബ്രജേഷ് പ്രജാപതി (30), കൂട്ടാളികളായ രാഹുൽ പ്രജാപതി, സന്ദീപ് പ്രജാപതി എന്നിവരുൾപ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. രണ്ടു വിവാഹം കഴിച്ചിട്ടുള്ള ബ്രജേഷിന് ഒരു കുട്ടിയുമുണ്ട്. യൂട്യൂബിൽ നിന്ന് ശബ്ദം മാറ്റുന്ന ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രജാപതിക്ക് ലഭിച്ചതായാണ് വിവരം.പ്രജാപതി തൻ്റെ സഹായികളോടൊപ്പം കോളജ് പെൺകുട്ടികളെ ‘മാജിക് വോയ്‌സ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിളിക്കുകയും അവരുടെ അധ്യാപികയായ രഞ്ജന ആയി അഭിനയിക്കുകയും ചെയ്യും. സ്‌കോളർഷിപ്പിൻ്റെ മറവിൽ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് ക്ഷണിച്ച് രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും.

അധ്യാപികയുടെ അടുത്തെത്തിക്കാന്‍ ഒരു ആണ്‍കുട്ടി ബൈക്കുമായി വരുമെന്നു പെണ്‍കുട്ടികളോട് പറയുകയും ചെയ്യും. മറുവശത്ത് തങ്ങളുടെ അധ്യാപികയാണെന്ന് വിശ്വസിച്ച് പെണ്‍കുട്ടികള്‍ സമ്മതിക്കും. തുടര്‍ന്ന് പ്രതികൾ ഇവരെ വിജനമായ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടികളെല്ലാം പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവരാണ്. സ്കോളർഷിപ്പ് ലഭിക്കുന്ന കോളേജുകളെയാണ് പ്രതികൾ ലക്ഷ്യമിട്ടത്.ഏഴു പെൺകുട്ടികളിൽ നാലു പേർ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ച് മുഖ്യപ്രതിയെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *