ബേങ്ങിക്കോ തേച്ചോ ബെൾത്തോ പാറിക്കൊ..
വെളുപ്പിന് ഇത്രയധികം പ്രാധാന്യം ഉണ്ടോ എന്ന് വീണ്ടും നാം ആലോചിക്കേണ്ടിയിരിക്കുന്നു..വെളുത്ത നിറമുള്ള ഒരാൾക്ക് മാത്രമാണോ ഈ സമൂഹത്തിൽ ജീവിക്കാനാവുക..?
ബേങ്ങിക്കോ തേച്ചോ ബെൾത്തോ പാറിക്കൊ..
കുറച്ചു നാളായി സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു പരസ്യമാണിത്. ഒരാഴ്ചകൊണ്ടും രണ്ടാഴ്ച്ച കൊണ്ടും വെളുത്ത് പാറിപ്പിക്കുന്ന ഐറ്റം.
എന്നാൽ ഈ വസ്തുതയെ നമുക്ക് ആരോഗ്യപരമായും ഒരു സാമൂഹിക വിഷയമായും നമ്മൾ കാണേണ്ടതുണ്ട്.. സമൂഹത്തിൽ വെളുപ്പിന് ഇത്രയധികം പ്രാധാന്യം ഉണ്ടോ എന്ന് വീണ്ടും നാം ആലോചിക്കേണ്ടിയിരിക്കുന്നു..വെളുത്ത നിറമുള്ള ഒരാൾക്ക് മാത്രമാണോ ഈ സമൂഹത്തിൽ ജീവിക്കാനാവുക..? വെളുപ്പ് കറുപ്പ് എന്നിങ്ങനെയുള്ള പശ്ചാത്യ സാമൂഹിക വ്യത്യാസങ്ങൾ ഇന്നും നിലനികുന്നില്ലേ? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ നമുക്ക് മുന്നിലേക്ക് എത്തുന്നു..ഒരു പ്രോഡക്റ്റിന്റെ പബ്ലിസിറ്റി ആണെങ്കിലും വെളുത്താൽ നിങ്ങളുടെ നിലവാരം തന്നെ മാറി ബ്രിട്ടീഷ് ടച്ച് ആവുമെന്ന രീതിയിൽ പരസ്യം നൽകുമ്പോൾ നമ്മുടെ സാംസ്‌കാരിക രീതിയെ തന്നെ മാറ്റാൻ ഇടയാക്കുന്നു..!
ഇത്തരം ക്രീമുകളുടെ ആരോഗ്യ വശം ചിന്തിച്ചാൽ അത് നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നു…ഈ ക്രീമുകൾക്കു എല്ലാ ഏഷ്യൻ രാജ്യങ്ങളിലും വലിയ മാർക്കറ്റ് ഉണ്ട് എന്നതാണ് വലിയ വസ്തുത. പാകിസ്താനി വൈറ്റനിംഗ് ക്യാപ്സ്യൂള്സ്, കേരളത്തിന്റെ സ്വർണ ക്രീം, കാസർകോട് ക്രീം, ഫിലിപ്പീൻസ് ഇലെ 88 underarm ക്രീം എല്ലാം ചില ഉദാഹരണങ്ങൾ മാത്രം. വളരെ ശക്തിയുള്ള കോർട്ടിക്കോസ്റ്റരോയിഡ്സ് എന്ന ഗണത്തിലുള്ള ഒരു molecule ആണ് മിക്കവയിലെയും പ്രധാന ചേരുവ. Eczema, Psoriasis തുടങ്ങിയ പ്രധാന ചർമ്മ അസുഖങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കേണ്ട ക്രീമുകളിൽ ആണ് ഇത് സാധാരണ അടങ്ങിയിരിക്കുന്നത്. മുഖത്ത് ഉപയോഗിക്കാൻ ഉള്ളവയല്ല ഈ ശക്തിയുള്ള കോർട്ടിക്കോസ്റ്റരോയിഡ്സുകൾ.
ഇവ ഉപയോഗിക്കുമ്പോൾ സ്കിൻ ഉടനടി ലൈറ്റ് ആവുന്നു. ഇത് യഥാർത്ഥത്തിൽ സ്റ്റേരോയിഡ്സിന്റെ ഒരു സൈഡ് എഫക്ട് ആണ് എന്നതാണ് വസ്തുത. എന്നാൽ ഇതിന്റെ കൂടെ ഒരിക്കലും റിസോൾവ് ചെയ്യാൻ സാധ്യതയില്ലാത്ത മറ്റു സൈഡ് എഫക്ടുകളും കൂടെ സംഭവിക്കുന്നു എന്നതാണ് പ്രശ്നം. ചർമത്തിന്റെ കട്ടി നഷ്ടപ്പെടുന്നു എന്നതാണ് ആദ്യത്തെ മാറ്റം. ഇതോടെ ചെറിയ രക്തക്കുഴലുകൾ കൂടുതൽ നേർത്തതായി കാണപ്പെടാൻ തുടങ്ങുന്നു. ചെറിയ വെയിലത്ത് പോലും ഇറങ്ങാൻ പിന്നെ സാധിക്കാതെ വരുന്നു. അപ്പോഴേക്കും മുഖം ചുവന്നു തുടുക്കുകയും ശക്തിയായ എരിച്ചിൽ അനുഭവപ്പെടുകയും ചെയ്യും (Photophobia). കുറച്ചു കാലം ഉപയോഗിക്കുമ്പോൾ തന്നെ മാറ്റാനാവാത്ത സ്‌ട്രെച്ച് മാർക്സ് ചർമത്തിൽ പ്രത്യക്ഷപ്പെടുന്നു.ഇവയുടെ ഉപയോഗം നിർത്തുമ്പോൾ ചർമം പെട്ടന്ന് തന്നെ പഴയതിലും കറുത്തതായി തീരുകയും ചെയ്യും.അങ്ങനെ ഇതിന്റെ ഉപയോഗം നിർത്താൻ പറ്റാത്ത ഒരു അവസ്ഥയിലേക്കു ഇത് ഉപയോഗിച്ച് തുടങ്ങുന്ന വ്യക്തി എത്തുകയാണ്. ഇതിനെ Topical Steroid Dependent Face എന്നാണ് പൊതുവെ വിളിക്കുന്നത്. ചികിതസിച്ചു ഭേദമാകാൻ വളരെ ബുദ്ധിമുട്ടാണ് ഈ അവസ്ഥ.ഇത്തരം ക്രീമുകൾ മാർക്കറ്റ് ചെയ്യുന്നതിനെതിരെ ശക്തമായ ബോധവത്കരണം ഉയർന്നു വരേണ്ടതുണ്ട്.
യാതൊരു അംഗീകാരവും ഇല്ലാതെ അതിഭീകരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഇത്തരം പ്രൊഡക്ടുകൾ മനുഷ്യന്റെ വെളുപ്പിനോടുള്ള ആവേശത്തെ മുതലെടുത്തും റേസിസം കലർന്ന വിഡിയോകൾ പ്രചരിപ്പിച്ചും കാശാക്കുന്നവരെ കരുതിയിരിക്കുക.
Special Article By
Sarath Chandran P V
Pingback: ഏഴഴകുള്ള കറുപ്പ്..... - The Journal