കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒരു കോടി മോചനദ്രവ്യം അവശ്യപ്പെട്ടതായി പരാതി
മലപ്പുറം: കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നു പരാതി. കരിപ്പൂരിലെ സ്വർണക്കടത്ത് ഒറ്റിക്കൊടുത്തെന്ന് ആരോപിച്ചായിരുന്നു മർദനമെന്നാണ് ആരോപണം. യുവാവിനെ വിട്ടുകിട്ടാന്‍ ഒരു കോടി രൂപ മോചനദ്രവ്യം അവശ്യപ്പെടുകയും ചെയ്തിരുന്നു.
കോട്ടക്കൽ ആട്ടീരി സ്വദേശി സഹദിനെ(30) ആണ് അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. മർദിച്ച് അവശനാക്കിയ ശേഷം യുവാവിനെ ദേശീയപാതയിൽ ഉപേക്ഷിച്ച സംഘം കടന്നുകളയുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ സഹദ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കോട്ടക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.