പ്രകൃതി പഠന ക്യാമ്പ് നടത്തി.

കീഴുപറമ്പ്: കീഴുപറമ്പ് ഗവ:ഹയർസെക്കണ്ടറി സ്കൂളിലെ രണ്ടാംവർഷ NSS വളണ്ടിയർമാരും അദ്ധ്യാപകരുമടങ്ങുന്ന സംഘം നവംബർ 8, 9,10 തിയ്യതികളിലായി സൈലന്റ് വാലിയിൽ നടന്ന മൂന്ന് ദിവസത്തെ പ്രകൃതിപഠനക്യാമ്പിൽ പങ്കെടുത്ത് തിരിച്ചെത്തി. (Conducted nature study camp.)

സംസ്ഥാന വനം വകുപ്പുമായി സഹകരിച്ചു നടന്ന ക്യാമ്പ് വേറിട്ട അനുഭവമായിരുന്നു. സൈലന്റ് വാലി നാഷണൽ പാർക്ക് , അട്ടപ്പാടിക്കുന്നുകൾ, കുന്തിപ്പുഴ, ഭവാനിപ്പുഴ മുക്കോലി എന്നിവിടങ്ങളിലായി ക്യാമ്പും ട്രക്കിംഗും വിവിധ വിഷയങ്ങളിലായി ക്ലാസ്സുകളും സെമിനാറുകളും നടക്കുകയുണ്ടായി. വൈൽഡ് ലൈഫ് അസിസ്റ്റന്റ് നിഷ, ഫോറസ്റ്റ് വാച്ചർ ജമാൽ എന്നിവർ മുഴുവൻ സമയവും വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്നു. NSS പ്രോഗ്രാം ഓഫീസർ അജേഷ് സി, ഷീബ ഐ, NSS ലീഡർമാരായ അബ്ദുൾജബ്ബാർ, നിദ ഹനാൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *