സമ്പർക്ക പഠന ക്ലാസുകൾ കുഴിമണ്ണ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തി
കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പത്താം തരം തുല്യതാ 17-ാം ബാച്ചിന്റെയും, ഹയർ സെക്കന്ററി പ്ലസ് വൺ എട്ടാം ബാച്ചിന്റെയും പഠിതാക്കളുടെ സമ്പർക്ക പഠന ക്ലാസുകൾ കുഴിമണ്ണ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രജനി ടീച്ചർ ഉദ്ഘാടനം ചെയ്തു.(Contact study classes were conducted at Kummimanna Government Higher Secondary School)Contact study .വൈസ് പ്രസിഡന്റ് ആനത്താനത്ത് ബാബു അദ്ധ്യക്ഷത വഹിച്ചു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ആസ്യ ഹംസ, വാർഡ് മെമ്പർമാരായ സീനത്ത് വി, അലവി കുട്ടി പി, അധ്യാപകരായ ടി കുഞ്ഞി മുഹമ്മദ്, പ്രതീന കുട്ടൻ, ഫാത്തിമ മാളിക എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാക്ഷരതാ മിഷൻ തുല്യതാ കോർഡിനേറ്റർ പി. സൈതലവി സ്വാഗതവും, ക്ലാസ്സ് ലീഡർ അബ്ദു റസാഖ് കെ നന്ദിയും പറഞ്ഞു, പത്താം തരം തുല്യതക്കു 60 പേരും ഹയർ സെക്കന്ററി തുല്യതാ പ്ലസ് വണ്ണിന് 50 പേരുമാണ് ഈ വർഷം പഠിക്കുന്നത് എല്ലാ ഞായറാഴ്ച കളിലും പൊതു അവധി ദിവസങ്ങളിലും ആണ് ക്ലാസുകൾ നടക്കുന്നത്.