സമകാലിക മലയാള സിനിമ അന്യവൽക്കരിക്കപ്പെട്ടരെ കൂടി ചേർത്തു പിടിക്കുന്നു; മധു ജനാർദ്ദനൻ

പെരിന്തൽമണ്ണ : സമകാലിക മലയാള സിനിമ ആശയ വൈവിധ്യത്തിലും സാങ്കേതികതയിലും വളരെയധികം മുന്നേറിയിട്ടുണ്ടെന്നും തമസ്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ കൂടി ഉൾക്കൊള്ളുന്നുവെന്നും പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും സിനിമ നിരൂപകനുമായ മധു ജനാർദ്ദനൻ അഭിപ്രായപ്പെട്ടു. പെരിന്തൽമണ്ണ എം .ഇ. എസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ്, ജേർണലിസം പഠനവിഭാങ്ങൾ ചേർന്ന് സംഘടിപ്പിച്ച സിനിയസ്റ്റ് ’23 ഫിലിം ഫെസ്റിവലിനോടനുബന്ധിച്ച് “മാറുന്ന മലയാള സിനിമ” എന്ന വിഷയത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫെബ്രുവരി 27 , 28 ദിവസങ്ങളിലായി സിനിയസ്റ്റ് ’23ൽ സിസു, പട, അൺലോക്ക്ഡ് തുടങ്ങി ഏഴു വ്യത്യസ്ത ഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. എം .ഇ. എസ് സ്വാശ്രയ കോളേജുകളുടെ ചെയർമാൻ ഡോക്ടർ അബ്ദുൽ റഹിം ഫസൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. കോളേജിലെ അധ്യാപകരും കുട്ടികളും ഉൾപ്പടെ മുന്നൂറോളം പേർ സിനിമ പ്രദർശനം ആസ്വദിച്ചു. സമീപത്തെ മറ്റു കോളേജുകളിലെ കുട്ടികൾക്കും പ്രദർശനം കാണാൻ അവസരം ഒരുക്കിയിരുന്നു.
സമാപന സമ്മേളനം മധു ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സെയ്ദലവി, അദ്ധ്യാപകരായ പ്രൊ.പി ആർ മോഹൻദാസ്, ഉമ്മർ അലി എം, ശരണ്യ എം കെ, രഞ്ജിത്ത് സി എം തുടങ്ങിയവർ സംസാരിച്ചു.