കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ; ന​ട​പ​ടി​ക​ളു​മാ​യി പൊ​ലീ​സ്



ക​ൽ​പ​റ്റ: കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി. നി​യ​മ​പാ​ല​ന​ത്തി​നൊ​പ്പം ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്കി​ട​യി​ലു​ള്ള അ​ക്ര​മ​വാ​സ​ന, റാ​ഗി​ങ്, ല​ഹ​രി ഉ​പ​യോ​ഗം, ഡി​ജി​റ്റ​ൽ അ​ഡി​ക്ഷ​ൻ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും സോ​ഷ്യ​ൽ പൊ​ലീ​സി​ങ്ങി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളാ​യ ജ​ന​മൈ​ത്രി, എ​സ്.​പി.​സി, ഡി.​ഡാ​ഡ്, കി​ഡ്സ്‌ ഗ്ലൗ, ​ഹോ​പ്പ് തു​ട​ങ്ങി​യ​വ​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ളെ ക​ണ്ടെ​ത്തി ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ളു​മാ​ണ് ചെ​യ്തു​വ​രു​ന്ന​ത്. സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ​മാ​ർ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ർ​മാ​ർ, സോ​ഷ്യ​ൽ പൊ​ലീ​സി​ങ് എ.​ഡി.​എ​ൻ.​ഒ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും ജാ​ഗ്ര​ത സ​മി​തി​ക​ളി​ലൂ​ടെ​യും പ്ര​ശ്ന​ക്കാ​രെ ക​ണ്ടെ​ത്തി അ​വ​രെ നേ​ർ​വ​ഴി​യി​ലേ​ക്ക് ന​യി​ക്കാ​നാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.

കു​ട്ടി​ക​ളി​ലെ പെ​രു​മാ​റ്റ വ്യ​തി​യാ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കും. ഡി ​സോ​ഷ്യ​ൽ പൊ​ലീ​സി​ങ്ങി​ലെ ഡി-​ഡാ​ഡ്, ഡി.​സി.​ആ​ർ.​സി കൗ​ൺ​സി​ല​ർ​മാ​രു​ടെ സേ​വ​ന​വും ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. കൂ​ടാ​തെ പ്ര​ശ്ന ബാ​ധ്യ​ത മേ​ഖ​ല​ക​ളി​ൽ ലോ​ക്ക​ൽ പോ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും ശ​ക്ത​മാ​യ പ​ട്രോ​ളി​ങ്, പ​രി​ശോ​ധ​ന, ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ സ​ഹ​പാ​ഠി​ക​ളെ കൂ​ട്ടം​ചേ​ർ​ന്ന് മ​റ്റു​ള്ള കു​ട്ടി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ങ്ങ​ൾ ക​ൽ​പ​റ്റ​യി​ലും ക​മ്പ​ള​ക്കാ​ടും ന​ട​ന്നി​രു​ന്നു. ക​ൽ​പ​റ്റ ന​ഗ​ര​ത്തി​ല​ട​ക്കം കു​ട്ടി​ക്കു​റ്റ​വാ​ളി സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യ​ത് സം​ബ​ന്ധി​ച്ച് ജ​നു​വ​രി 29ന് ​മാ​ധ്യ​മം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.