പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിയിൽ ചുഴലിക്കാറ്റ്; നാല് മരണം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിയിൽ ചുഴലിക്കാറ്റിൽ നാലുപേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. മേഖലയിൽ കനത്ത മഴയെ തുടർന്ന് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകർന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. അസമിലും മണിപ്പൂരിലും കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് രാത്രി തന്നെ ജയ്പാൽഗുഡി സന്ദർശിക്കും. ദുരിതാശ്വസപ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകാനാണ് മുഖ്യമന്ത്രി ജയ്പാൽഗുഡിയിൽ എത്തുന്നതെന്നും തൃണമൂൽവൃത്തങ്ങൾ പറഞ്ഞു.