ദലിത് യുവതിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

Dalit woman's suicide; The youth was arrested

 

കോഴിക്കോട്: ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൂടത്തായി ആറ്റിൽക്കര സ്വദേശി അമൽ ബെന്നിയാണ് അറസ്റ്റിലായത്. അമ്പലക്കുന്ന് ചന്ദ്രൻ്റെ മകൾ സഞ്ജന കൃഷ്ണ കഴിഞ്ഞ മാസം പതിനൊന്നാം തിയതിയാണ് ആത്മഹത്യ ചെയ്തത്. അമൽ വിവാഹ അഭ്യർഥന നടത്തുകയും സഞ്ജന നിരസിക്കുകയുമായിരുന്നു.

ഇതിനെ തുടർന്ന് അമൽ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഇതിന്‍റെ ഭയത്തിലാണ് യുവതി ജീവനൊടുക്കിയതെന്നുമാണ് പൊലീസിന്റെ നി​ഗമനം. പ്രതി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ യുവതി കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *